സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

ജീവന്‍ രക്ഷിക്കാന്‍ അന്ത്യനിമിഷംവരെയും പരിശ്രമിക്കണം

ജീവനുവേണ്ടി കേഴുന്ന ചാളിയുടെ മാതാപിതാക്കള്‍ - ക്രിസ്സും കോണി ഗാര്‍ഡും. - EPA

14/07/2017 12:47

ചാര്‍ളി ഗാര്‍ഡെന്ന 10 മാസംമാത്രം പ്രായമുള്ള കുഞ്ഞിന്‍റെ ഗുരുതരമായ രോഗാവസ്ഥയിലും ജീവന്‍ രക്ഷിക്കാന്‍ ഇനിയും പരിശ്രമിക്കണമെന്ന മുറവിളി തുടരുകയാണ്! ഇറ്റലിയിലെ കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസേത്തിയുടെ അഭ്യര്‍ത്ഥന...!!
ഇറ്റാലിയന്‍ ടെലിവിഷനിലൂടെയാണ് ജൂലൈ 13-Ɔ൦ തിയതി വ്യാഴാഴ്ച അദ്ദേഹം ഈ അഭ്യര്‍ത്ഥ നടത്തിയത്.  

ജീവനുവേണ്ടിയുള്ള പോരാട്ടത്തില്‍ ചാര്‍ളിയുടെ മാതാപിതാക്കളുടെ പക്ഷത്താണു തങ്ങളെന്ന് ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസേത്തി പ്രസ്താവിച്ചു. കര്‍ദ്ദിനാള്‍ ബസേത്തി വടക്കെ ഇറ്റലിയിലെ പെറൂജിയ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയാണ്.

ജീവനെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ തുറവുള്ളതും സമഗ്രവുമായിരിക്കണം. ധാര്‍മ്മികചിന്തയുള്ള സകലരോടുംചേര്‍ന്ന് ചാര്‍ളിയുടെ മാതാപിതാക്കളെ ഇക്കാര്യത്തില്‍ ഇറ്റലിയിലെ സഭ പിന്‍തുണയ്ക്കുന്നെന്ന് കര്‍ദ്ദിനാള്‍ ബസേത്തി ആവര്‍ത്തിച്ചു പ്രസ്താവിച്ചു. ജീവനെ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ ആഗ്രഹവും, ജീവന്‍ പരിരക്ഷിക്കാന്‍ മറ്റു സ്ഥാപനങ്ങള്‍ നല്കുന്ന വിദഗ്ദ്ധ സഹായവും സഹകരണവും അവഗണിക്കുന്നത് അധാര്‍മ്മികമാണ്. ജീവനെ സ്നേഹക്കുകയും ആദരിക്കുകയും ചെയ്യുന്ന ലോകത്തുള്ള എല്ലാവരുടെയും ദുഃഖവും വേദനയുമാണിത്. കുഞ്ഞുചാര്‍ളിയുടെ കാര്യത്തില്‍ ഇംഗ്ലണ്ടിലെ കോടതിയുടെ കാര്‍ക്കശ്യനിലപാടെന്ന് കര്‍ദ്ദിനാള്‍ ബസേത്തി അഭിപ്രായപ്പെട്ടു. ഇറ്റാലിയന്‍ ടെലിവിഷന്‍ 2000 എന്ന ശൃംഖലയ്ക്കു നല്കിയ അഭിമുഖത്തിലാണ് ജൂലൈ 13-Ɔ൦ തിയതി വ്യാഴാഴ്ച അദ്ദേഹം ഇറ്റലിയിലെ കത്തോലിക്കാ സഭയുടെ നിലപാടു പങ്കുവച്ചത്. അത് പാപ്പാ ഫ്രാന്‍സിസിന്‍റെയും നിലപാടാണ്. കാരണം റോമാ രൂപതാദ്ധ്യക്ഷന്‍ കൂടിയാണ് ആഗോള സഭാതലവനായ പാപ്പാ.

ഇനിയും ചികിത്സാക്രമം കണ്ടെത്താനാവാത്ത അത്യപൂര്‍വ്വ രോഗഗ്രസ്ഥനായ കുഞ്ഞിന്‍റെ ജീവന്‍ പരിരക്ഷിക്കാനുള്ള ഏതു വിദഗ്ദ്ധ സഹായവും കൈക്കൊള്ളണമെന്നാണ് ചാര്‍ളിയുടെ മാതാപിതാക്കളുടെ അഭ്യര്‍ത്ഥന. ഈ അഭ്യര്‍ത്ഥയ്ക്കു പിന്‍തുണ പ്രഖ്യാപിച്ചാണ് പാപ്പാ ഫ്രാന്‍സിസ് ഉള്‍പ്പെടുന്ന ഇററലിയുടെ ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ബസേത്തി ഇറ്റാലിയന്‍ ടെലിവിഷനില്‍ ജൂലൈ 13-Ɔ൦ തിയതി ബുധനാഴ്ച വീണ്ടും അഭ്യര്‍ത്ഥന നടത്തിയത്. 

മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് ചാര്‍ളി ഗാര്‍ഡിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ചികിത്സകള്‍ എവിടെയായാലും തുടരാനുള്ള സാദ്ധ്യത നല്‍കണമെന്ന് പാപ്പാ ഫ്രാന്‍സിസും ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടുള്ളതാണ്.  കുട്ടികള്‍ക്കായുള്ള വത്തിക്കാന്‍റെ ഗവേഷണ സൗകര്യങ്ങളുള്ള ആശുപത്രി  ‘ജേസു ബംബീനോ’യും, അമേരിക്കയിലെ ഗവേഷണ ചികിത്സാകേന്ദ്രവും ജീവനെ രക്ഷിക്കാന്‍  നീട്ടിയ സഹായഹസ്തങ്ങള്‍ തട്ടിനീക്കി ചാര്‍ളി ഗാര്‍ഡെന്ന കുഞ്ഞ് ഇംഗ്ലണ്ടിലെ ഗ്രേറ്റ് ഓര്‍മണ്ട് ആശുപത്രിയില്‍ കുഴലുകള്‍ക്കിടയിലും, ഇംഗ്ലിഷ് നിയമങ്ങളുടെ നൂലാമാലകളിലും ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. 


(William Nellikkal)

14/07/2017 12:47