2017-07-13 09:18:00

യൂറോപ്പിനെ സമാധാനത്തില്‍ നിലനിര്‍ത്തണമെന്ന് മെത്രാന്‍സംഘം


‘യൂറോപ്യന്‍ യൂണിയന്‍’ (EU) രാഷ്ട്രങ്ങളുടെ കൂട്ടായ്മയെ ആക്രമണസജ്ജമാക്കരുത്. യൂറോപ്പിലെ കത്തോലിക്കാ മെത്രാന്മാരുടെ സമിതി (Council of the Conferencec of European Bishops –CCEC) അഭ്യര്‍ത്ഥിച്ചു.  ജൂലൈ 12-Ɔ൦ തിയതി ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെയാണ് യൂറോപ്പിലെ രാഷ്ട്രത്തലവന്മാരോട് മെത്രാന്മാന്‍ സംഘം ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്.

യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ അനുരഞ്ജനത്തില്‍ അടത്തറയിട്ട സുസ്ഥിതിയുടെ സാംസ്ക്കാരിക സാമ്പത്തിക സാഹോദര്യക്കൂട്ടായ്മയാണ്. അതിനെ പ്രതിരോധാത്മകമായ ശക്തിയാക്കാന്‍ ആക്രമണസജ്ജമാക്കരുതെന്നും മറിച്ച് അനുരഞ്ജനത്തിലൂടെ കൂട്ടായ്മ നിലനിര്‍ത്തുകയാണു വേണ്ടതെന്ന് മെത്രാന്‍ സംഘം അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ സുസ്ഥിതി ലോകത്തിന് മാതൃകാപരമാകേണ്ടതാണ്. അത് അനുരഞ്ജനത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൂട്ടായ്മയില്‍ ഭദ്രമാക്കേണ്ട നീതിയുടെയും സത്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മൂല്യാധിഷ്ഠതമായ രാഷ്ട്രീയശേഷിയും സാമൂഹികസ്ഥാപനവുമാക്കി വളര്‍ത്തണമെന്ന് മെത്രാന്‍സംഘം അഭ്യര്‍ത്ഥിച്ചു.

യൂറോപ്പ് ഇന്നു അടിയന്തിരമായി ശ്രദ്ധതിരിക്കേണ്ടത് യുവജനങ്ങളുടെ തൊഴിലില്ലായ്മയുടെ പ്രതിസന്ധിയിലേയ്ക്കാണ്. ഭൂഖണ്ഡത്തിന്‍റെ സാമ്പത്തിക വികസനത്തെയും സമൂഹിക സുസ്ഥിതിയെയും സാരമായി ബാധിക്കാവുന്ന പ്രതിസന്ധിയാണ് ഇന്ന് കിഴക്കും തെക്കും യൂറോപ്പിലെ യുവജനങ്ങള്‍ നേരിടുന്ന തൊഴിലില്ലായ്മയുടെ രൂക്ഷമായ അവസ്ഥ. അതിനാല്‍ മിലട്ടറി പ്രതിരോധനനിര ബലപ്പെടുത്തുവാന്‍ യൂറോപ്യന്‍ നാടുകളെ ആക്രമണസജ്ജമാക്കുന്ന ആലോചനകള്‍ വെടിഞ്ഞ് സുസ്ഥിതിക്കുള്ള സമാധാനത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും വഴികള്‍ തേടണമെന്ന്, മെത്രാന്‍സംഘത്തിന്‍റെ പ്രസ്താവന നേതാക്കളോട് ആവശ്യപ്പെട്ടു.

മെത്രാന്‍ സംഘത്തിന്‍റെ വക്താവ് ഹെന്‍റിക് ഹാന്‍സണാണ് ബ്രസ്സല്‍സിലെ സഭാസ്ഥാപനങ്ങളുടെ കേന്ദ്രത്തില്‍നിന്നും ജൂലൈ 12-Ɔ൦ തിയതി പ്രസ്താവന പരസ്യപ്പെടുത്തിയത്.   








All the contents on this site are copyrighted ©.