2017-07-10 13:37:00

വെനെസ്വേല സ്വേച്ഛാധിപത്യത്തിന്‍റെ പിടിയില്‍ -പ്രാദേശിക മെത്രാന്മാര്‍


തെക്കെ അമേരിക്കന്‍ നാടായ വെനെസ്വേലയുടെ പ്രസഡന്‍റ് നിക്കൊളാസ് മദൂറൊ സ്വേച്ഛാധിപത്യ ഭരണമാണ് നടത്തുന്നതെന്ന് അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാര്‍.

പ്രാദേശികകത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ നൂറ്റിയെട്ടാം സമ്പുര്‍ണ്ണ സമ്മേളനം ശനിയാഴ്ച (08/07/17) ഉദ്ഘാടനം ചെയ്യവെ മെത്രാന്‍സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ്പ് ദിയേഗൊ പദ്രോണ്‍ ആണ് നിലവിലുള്ള ഭരണകൂടത്തെക്കുറിച്ച് ഈ നിഷേധാത്മക പരാമര്‍ശം നടത്തിയത്.

ഈ മാസം 30 ന് (30/07/17) അന്നാട്ടില്‍ നടക്കാന്‍ പോകുന്ന ഭരണഘടനാ തിരഞ്ഞെടുപ്പിനെക്കുറിച്ചു സൂചിപ്പിച്ച അദ്ദേഹം ഭരണഘടനാഭേദഗതി ഈ ഭരണകൂടത്തെ എത്രകാലം വേണമെങ്കിലും അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്നതും പാര്‍ലിമെന്‍റിന്‍റെതുള്‍പ്പടെയുള്ള അധികാരങ്ങള്‍ എടുത്തുകളയുന്നതുമായിരിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു.

വെനെസ്വേലയില്‍ നിലവിലുള്ള പ്രതിസന്ധി വാസ്തവത്തില്‍ സ്വാതന്ത്ര്യം തേടുന്ന ഒരു ജനതയും സ്വേച്ഛാധിപത്യ ഭരണകൂടവും തമ്മിലുള്ള പോരാട്ടമാണെന്ന മെത്രാന്‍സംഘത്തിന്‍റെ ബോധ്യം ബിഷപ്പ് ദിയേഗൊ പദ്രോണ്‍ ആവര്‍ത്തിച്ചു വെളിപ്പെടുത്തി.








All the contents on this site are copyrighted ©.