2017-07-10 13:15:00

ഉപജീവനത്തിന് സമുദ്രത്തെ ആശ്രയിക്കുന്നവര്‍ക്ക് "സമുദ്രതാരം" തുണ


സമുദ്രവുമായി ബന്ധപ്പെട്ട ജീവിതം നയിക്കുന്ന ജനതയെ പാപ്പാ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സംരക്ഷണത്തിന് ഭരമേല്പിക്കുന്നു.

ക്രൈസ്തവ സഭകള്‍ “സമുദ്ര ഞായര്‍” ആചരിച്ച ഈ മാസം 9-Ͻ൦ തിയതി (09/07/17) തന്‍റെ  ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍  കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ, കാലക്ഷേപത്തിന് കടലിനെ ആശ്രയിക്കുന്നവരെ പ്രത്യേകം പ്രാര്‍ത്ഥനാപൂര്‍വ്വം അനുസ്മരിക്കുന്നത്.

“നാവികരെയും, മീന്‍പിടുത്തക്കാരെയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെയും ഭവനങ്ങളില്‍ നിന്നകന്നിരിക്കുന്നവരെയും സമുദ്രതാരമായ പരിശുദ്ധ മറിയത്തിന്‍റെ മാതൃസന്നിഭ സംരക്ഷണത്തിന് ഞാന്‍ ഭരമേല്പിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

ഫ്രാന്‍സീസ് പാപ്പായ്ക്ക്, വിവിധഭാഷകളിലായി 3 കോടി 30 ലക്ഷത്തിലേറെ ട്വിറ്റര്‍ അനുയായികളുണ്ട്.

 








All the contents on this site are copyrighted ©.