2017-07-10 13:12:00

''യേശു ജാലവിദ്യ കാട്ടി നമ്മുടെ പ്രശ്നങ്ങളെ പരിഹരിക്കുന്നവനല്ല'': പാപ്പാ


പ്രിയ സഹോദരീസഹോദരന്മാരെ സുപ്രഭാതം

ഇന്നത്തെ സുവിശേഷത്തില്‍ യേശു പറയുന്നു: എന്‍റെ അടുക്കല്‍ വരുവിന്‍, അധ്വാനിക്കുന്നവരും ഭാരം വഹിക്കു ന്നവരുമായവരേ നിങ്ങള്‍. നിങ്ങള്‍ക്കു ഞാനാശ്വാസം നല്‍കാം (മത്താ 11:28). ഈ വാക്യം യേശു തന്‍റെ ചില സുഹൃത്തുക്കള്‍ക്കുമാത്രമായി മാറ്റിവച്ചിട്ടുള്ളതല്ല, അല്ല, ക്ഷീണിച്ചവരും ഭാരം ചുമക്കുന്നവരുമായ ''എല്ലാവരെയുമാണ്'' യേശു അഭിസംബോധന ചെയ്തിരിക്കുന്നത്.  ഈ ക്ഷണത്തില്‍ നിന്നൊഴിവാക്കപ്പെട്ടുവെന്ന് ആര്‍ക്കാണു തോന്നുക?  കര്‍ത്താവായ യേശു ജീവിതം എത്ര ഭാരപ്പെട്ടതാണെന്ന് അറിയുന്നുണ്ട്. വളരെയേറെ കാര്യങ്ങള്‍ ഹൃദയത്തെ തളര്‍ത്തുന്നുവെന്ന് നിരാശകളും കഴിഞ്ഞകാലത്തിലെ മുറിവുകളും, വഹിക്കേണ്ട ചുമടുകളും വര്‍ത്തമാനകാലത്തിലെ ചുമടുകളായ ദുരിതങ്ങളും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥകളും പദ്ധതികളും അവിടുത്തേയ്ക്കറിയാം.

ഇവയുടെയെല്ലാം മുമ്പില്‍ യേശുവിന്‍റെ ആദ്യവാക്ക് ഒരു ക്ഷണമാണ്.  ചലിക്കാനും പ്രതികരിക്കാനുമുള്ള ഒരു ക്ഷണം.  വരിക.  എനിക്കു തെറ്റു പറ്റിയതാവാം, ചിലപ്പോള്‍ കാര്യങ്ങള്‍ തെറ്റിപ്പോയതാകാം. എന്നിരുന്നാലും യേശുവിന്‍റെ അടുത്താണു നാം എത്തേണ്ടത്. അവിടെയാണിരിക്കേണ്ടത്.  ഇക്കാര്യം വളരെ വ്യക്തമാണ്. എന്നിട്ടും നമുക്ക് എത്രമാത്രം വിഷമമാണ്, യേശുവിന്‍റെ ക്ഷണത്തോടു തുറവിയുള്ളവരായിരിക്കാനും അങ്ങനെ പ്രതികരിക്കാനും.  അതെളുപ്പമല്ല.  ഇരുളേറിയ നിമിഷങ്ങളില്‍ ഒരാളോടൊത്തായിരുന്നുകൊണ്ട്, ജീവിതം എത്ര അനീ തിപരമാണ് എന്നു ചിന്തിക്കുക, മറ്റുള്ളവര്‍ എത്രമാത്രം നന്ദിഹീനരാണെന്നും, എത്ര മോശമാണ് ഈ ലോകമെ ന്നും അങ്ങനെ..അങ്ങനെ പലതും... അതു സ്വാഭാവികമാണ്. നമുക്കെല്ലാവര്‍ക്കും അതറിയാം. ഈ മോശമായ അനുഭവം നമുക്കുള്ളതാണ്.  എന്നിട്ടും നാം നമ്മില്‍ത്തന്നെ അടഞ്ഞിരിക്കുകയാണ്.  എല്ലാം കറുപ്പായിട്ടാണ് നാം കാണുന്നത്.  എന്നിട്ടും നാം നമ്മുടെ വീട്ടിലെ അംഗത്തോടെന്നപോലെ ആ സങ്കടവുമായി ചിരപരിചിതരായിത്തീരുകയാണ്.  സങ്കടങ്ങള്‍ നമ്മില്‍ വ്യാപിക്കുന്നു.  ആ സങ്കടം ഒരു മോശമായ കാര്യമാണ്.  എന്നാല്‍ യേശു പറയുന്നത് ഈ 'ഒലിച്ചുപോകുന്ന മണലി'ല്‍നിന്ന് നാം പുറത്തുകടക്കണമെന്നാണ്.  അതുകൊണ്ട് അവിടുന്നു നമ്മോടു പറയുന്നു: ''വരിക'', ആരാണു വരേണ്ടത്, നീ, നീ, നീ തന്നെ.  പുറത്തുകടക്കാനുള്ള വഴി ഈ ബന്ധത്തി ലുണ്ട്, യഥാര്‍ഥമായി നമ്മെ സ്നേഹിക്കുന്നവരുടെ നേരെ നോക്കി കൈകള്‍ നീട്ടി എഴുന്നേല്‍ക്കുക എന്നതാണത്.

വാസ്തവത്തില്‍ നിങ്ങളില്‍ നിന്നു തന്നെ പുറത്തുകടക്കുക എന്നതു മാത്രം മതിയാവുകയില്ല.  എങ്ങോട്ടു പോകണമെന്ന് നിങ്ങള്‍ അറിയണം.  എന്തുകൊണ്ടെന്നാല്‍ ഒരുപാടു മിഥ്യയായ കാര്യങ്ങള്‍ നമുക്കു മുമ്പിലുണ്ട്.  അവ നമുക്കു താല്‍ക്കാലികമായ ഉന്മേഷം തരും, സമാധാനം, രസകരമായ അനുഭവം തരും.  നമുക്കു നേരത്തെ യുണ്ടായിരുന്ന ഏകാന്തതയെ മാറ്റി നമ്മുടെ മുമ്പില്‍ കരിമരുന്നു പ്രകടനം നടത്തും. അതുകൊണ്ടാണ് എങ്ങോട്ടു പോകണമെന്ന് യേശു ചൂണ്ടിക്കാണിക്കുന്നത്.  എന്‍റെ അടുക്കല്‍ വരുവിന്‍.  അനേക പ്രാവശ്യം ജീവിതഭാരങ്ങ ളുടെ മുമ്പില്‍ അല്ലെങ്കില്‍ നിരാശാജനകമായ സാഹചര്യത്തില്‍, നമുക്കു സംസാരിക്കാന്‍ തോന്നും, നമ്മെ ശ്രവി ക്കുന്ന ആരോടെങ്കിലും ഒരു കൂട്ടുകാരനോടോ അല്ലെങ്കില്‍ ഒരു കൗണ്‍സിലറോടോ ഒക്കെ.  അതൊക്കെ നല്ലതാണ്.  പക്ഷേ യേശുവിനെ മറക്കാതിരിക്കുക. നമ്മെത്തന്നെ യേശുവിന്‍റെ മുമ്പില്‍ തുറക്കുന്നതിനും ജീവിതം വിവരിക്കു ന്നതിനും വ്യക്തികളെയും സാഹചര്യങ്ങളെയും അവിടുത്തേയ്ക്കു സമര്‍പ്പിക്കുന്നതിനും നമുക്കു മറക്കാതിരി ക്കാം.  ഒരു പക്ഷേ, യേശുവിന്‍റെ മുമ്പില്‍ തുറക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചില മേഖലകള്‍ നമ്മുടെ ജീവിതത്തിലുണ്ടായിരിക്കാം. അവ അവ്യക്തമാണ്. കാരണം, അവ ഒരിക്കലും കര്‍ത്താവിന്‍റെ പ്രകാശത്തിലേക്കു കടന്നിട്ടില്ല.  നമുക്കോരോരുത്തര്‍ക്കും നമ്മുടെ മാത്രമായ ചരിത്രമുണ്ട്.  ആര്‍ക്കെങ്കിലും ഈ ഇരുളടഞ്ഞ മേഖല ഉണ്ടെങ്കില്‍, കാരുണ്യത്തിന്‍റെ ഒരു പ്രേഷിതന്‍റെ അടുത്തു പോവുക, ഒരു വൈദികന്‍റെ അടുത്തു പോവുക, പോവുക, എന്നാല്‍ യേശുവിനെ അന്വേഷിക്കുക, യേശുവിന്‍റെ അടുക്കല്‍ കാര്യങ്ങള്‍ വിവരിക്കുകയും ചെയ്യുക.  ഇന്ന് നാം ഓരോരുത്തരോടുമായി യേശു പറയുന്നു, ധൈര്യമായിരിക്കുക, നിങ്ങളുടെ ജീവിതഭാരങ്ങളുടെ കീഴില്‍ നിങ്ങ ളെത്തന്നെ നിങ്ങള്‍ കൈവിട്ടുകളയാതെ, ഭയങ്ങളുടെ മുഖങ്ങളോടു ചേര്‍ന്നുനില്ക്കാതെ എന്‍റെ പക്കല്‍ വരിക എന്ന്.

യേശു നമ്മെ പ്രതീക്ഷിക്കുന്നു, എപ്പോഴും അവിടുന്നു നമ്മെ പ്രതീക്ഷിക്കുന്നു, പ്രശ്നങ്ങളെ ജാലവിദ്യയാല്‍ പരിഹരിക്കുന്നതിനല്ല, നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു നമ്മെ ശക്തരാക്കുന്നതിനാണ്.  യേശു നമ്മുടെ ഭാരങ്ങളെ ജീവിതത്തില്‍ നിന്നും ഉയര്‍ത്തിയെടുക്കുകയല്ല, മറിച്ച്, നമ്മുടെ ഹൃദയത്തിലെ ഉത്ക്കണ്ഠകളെയാണ് മാറ്റുക.  നമ്മുടെ കുരിശുകളെ മാറ്റിത്തരികയല്ല, നമ്മോടുകൂടി ആ കുരിശു വഹിക്കുകയാണ്. അവിടുത്തോടുകൂടി വഹിക്കുമ്പോള്‍ നമ്മുടെ എല്ലാ ഭാരവും ലഘുവായിത്തീരുന്നു (വാ. 30), എന്തെന്നാല്‍, അവിടുന്നാണ് നാം അന്വേഷിക്കുന്ന ആശ്വാസം.  യേശു ജീവിതത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, പരീക്ഷകളെയും സഹനങ്ങളെയും അതിജീവിക്കുന്ന സമാധാനം കടന്നുവരും.  നമുക്ക് യേശുവിന്‍റെ പക്കലേക്കു പോകാം.  നമ്മുടെ സമയം അവിടുത്തേയ്ക്കു നല്‍കാം.  എല്ലാദിവസവും പ്രാര്‍ഥനയില്‍ നമുക്ക് അവിടുത്തെ കണ്ടുമുട്ടാം.  ആത്മവിശ്വാസത്തില്‍ വ്യക്തിപരമായ സംഭാഷണം നടത്താം. നമുക്ക് അവിടുത്തെ വചനവുമായി പരിചിതരാകാം.  ഭയമേതുമില്ലാതെ നമുക്ക് അവിടുത്തെ ക്ഷമ വീണ്ടും കണ്ടെത്താം. ജീവന്‍റെ അപ്പത്താല്‍ നമ്മുടെ ക്ഷാമത്തെ അകറ്റാം. യേശുവിനാല്‍ നാം സ്നേഹിക്കപ്പെടുന്നുവെന്നും, സമാശ്വസിക്കപ്പെടുന്നുവെന്നും ഉള്ള അനുഭവത്തിലാകാം.

യേശു ആവര്‍ത്തിക്കുകയാണ് ഇന്നത്തെ സുവിശേഷത്തിന്‍റെ അവസാനത്തില്‍; അത് അവിടുന്നുതന്നെ നമ്മോടു ചോദിക്കുകയാണ്, ഏതാണ്ട് നിര്‍ബന്ധിക്കുക തന്നെയാണ്  എന്നില്‍ നിന്നു കണ്ടു പഠിക്കുവിന്‍... അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും (വാ. 29). അതുകൊണ്ട് നാം യേശുവിന്‍റെ പക്കലേക്കുപോകുന്നതിനു നാം പഠിക്കുകയാണ്.  നാം വിശ്രമം  നമ്മുടെ ശരീരത്തെ ക്ഷീണിപ്പിക്കുന്ന ചില വിശ്രമശൈലികളെ,  തേടുന്ന അവധിക്കാല മാസങ്ങളില്‍, സത്യമായ വിശ്രമം കര്‍ത്താവില്‍ കണ്ടെത്തുന്നതിനു മറക്കാതിരിക്കാം.  ഇതിനായി നമ്മുടെ നാഥയായ കന്യകാമാതാവ്, നാം ഭാരംവഹിച്ചു ക്ഷീണിക്കുമ്പോള്‍ നമ്മെ കാത്തു സംരക്ഷിക്കുകയും യേശുവിന്‍റെ പക്കലേയ്ക്ക് ആനയിക്കുകയും ചെയ്യട്ടെ.

സുവിശേഷസന്ദേശത്തിന്‍റെ സമാപനത്തില്‍ പാപ്പാ ത്രികാലജപം ചൊല്ലുകയും അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.








All the contents on this site are copyrighted ©.