2017-07-10 13:31:00

സ്ത്രീയുടെ മാതൃത്വത്തെ ഇടിച്ചുതാഴ്ത്തുന്ന ഭ്രൂണഹത്യ


കരീബിയന്‍ നാടായ ഡൊമീനിക്കന്‍ റിപ്പബ്ലിക്കല്‍ ഭ്രൂണഹത്യ നിയമാനുസൃതമാക്കുന്നതിന് അനുകൂലമായ മാദ്ധ്യമപ്രചാരണപരിപാടികളെ പ്രാദേശിക കത്തോലിക്കാമെത്രാന്മാര്‍ അപലപിക്കുന്നു.

ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കുന്നത് കുറ്റവിമുക്തമാക്കിയാല്‍ അത് പ്രകൃതിനിയമത്തിനും ഭരണഘടനയ്ക്കും വിരുദ്ധമായിരിക്കും എന്ന് ഡൊമീനിക്കന്‍ റിപ്പബ്ലിക്കലെ കത്തോലിക്കാമെത്രാന്‍സംഘം അതിന്‍റെ 55-Ͻ‍൦ സമ്പൂര്‍ണ്ണസമ്മേളനത്തിന്‍റെ സമാപനത്തില്‍ പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍ മുന്നറിയിപ്പു നല്കുന്നു.

ജീവനും നിലവിലുള്ള ഭരണഘടനയ്ക്കും വിരുദ്ധമായ നൈയമിക നടപടികള്‍ ബാഹ്യസമ്മര്‍ദ്ദങ്ങളുടെ ഫലമായി നിയമനിര്‍മ്മാതക്കള്‍ സ്വീകരിച്ചാല്‍ അതു ഗുരുതരമായ ഒരു തെറ്റായിരിക്കുമെന്ന് മെത്രാന്മാര്‍ പറയുന്നു.

ആകയാല്‍ ധാര്‍മ്മികതത്വങ്ങള്‍ക്കു വിരുദ്ധവും യുക്തിരഹിതവുമായ കപട സിദ്ധാന്തങ്ങളുടെ സ്വാധീനത്തില്‍ വീഴാതെ ജാഗ്രതപുലര്‍ത്താന്‍ മെത്രാന്മാര്‍ കത്തോലിക്കരെയും സന്മനസ്സുള്ള സകലരെയും ആഹ്വാനം ചെയ്യുന്നു.

ഭ്രൂണഹത്യ സ്ത്രീയുടെ അവകാശഔന്നത്യങ്ങളെ സംരക്ഷിക്കലാണെന്ന വാദം സത്യത്തിനു നിരക്കാത്തതാണെന്നും ‌അത് വാസ്തവത്തില്‍ സ്ത്രീയുടെ മാതൃത്വത്തെ ഇടിച്ചുതാഴ്ത്തുകയാണ് ചെയ്യുന്നതെന്നും മെത്രാന്മാര്‍ സമര്‍ത്ഥിക്കുന്നു.








All the contents on this site are copyrighted ©.