2017-07-10 13:07:00

തെക്കെ ഇറ്റലിയില്‍ കെട്ടിടദുരന്തം- പാപ്പായുടെ അനുശോചനം


തെക്കുപടിഞ്ഞാറെ ഇറ്റലിയിലെ “തോറെ അനുണ്‍ത്സീയാത്ത”യില്‍ കെട്ടിടം തകര്‍ന്നുവീണ് ഏതാനും പേര്‍ മരണമടഞ്ഞ ദുരന്തത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.

ആ പ്രദേശവും ഉള്‍പ്പെടുന്ന നാപ്പോളി, അഥവാ, നേപ്പിള്‍സ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ്, കര്‍ദ്ദിനാള്‍ ക്രെഷേന്‍സിയൊ സേപെയ്ക്ക് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ആണ് ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ അനുശോചന സന്ദേശം അയച്ചത്.

ഈ അപകടത്തില്‍ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും മുറിവേറ്റവര്‍ക്കും, തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ കേഴുന്നവര്‍ക്കും സാന്ത്വനം ലഭിക്കുന്നതിനായും മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുകയും തന്‍റെ ആദ്ധ്യാത്മിക സാമീപ്യം അവര്‍ക്ക്  ഉറപ്പുനല്കുകയും ചെയ്യുന്നു.

രണ്ടുകുട്ടികള്‍ ഉള്‍പ്പടെ 8 പേരുടെ ജീവന്‍ അപഹരിക്കപ്പെട്ട കെട്ടിടദുരന്തം “തോറെ അനുണ്‍ത്സീയാത്ത”യില്‍ വെള്ളിയാഴ്ചയാണ്(07/07/17) ഉണ്ടായത്.








All the contents on this site are copyrighted ©.