2017-07-10 13:26:00

കര്‍ദ്ദിനാള്‍ ലെയൊണര്‍ദൊ സാന്ദ്രി ഉക്രയിനിലേക്ക്


പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയൊണര്‍ദൊ  സാന്ദ്രി ഉക്രയിന്‍ സന്ദര്‍ശിക്കും.

പതിനൊന്നാം തിയതി ചൊവ്വാഴ്ച ആരംഭിക്കുന്ന സപ്തദിന സന്ദര്‍ശനം പതിനേഴാം തിയതി (11-17/07/17) സമാപിക്കും.

കിയെവ് ഹലിച്ച് അതിരൂപതയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് സ്വിയതൊസ്ലാവ് ഷെവ്ചുക്കിന്‍റെ ക്ഷണപ്രകാരം ആണ് കര്‍ദ്ദിനാള്‍ ലെയൊണര്‍ദൊ  സാന്ദ്രി ഉക്രിയിനില്‍ എത്തുക.

ഈ ക്ഷണം അന്നാട്ടിലെ ത്സര്‍വനിത്സായിലെ മരിയന്‍ ദേവാലയത്തിലേക്കുള്ള ദേശീയതീര്‍ത്ഥാടനത്തോടനുബന്ധിച്ചാണ്.

 








All the contents on this site are copyrighted ©.