2017-07-09 16:46:00

''ദിവ്യബലിവസ്തുക്കള്‍ യോഗ്യതയുള്ളതാക്കുക'': വത്തിക്കാന്‍ സംഘം


പരി. പിതാവ് ഫ്രാന്‍സീസ് പാപ്പായുടെ നിര്‍ദ്ദേശമനുസരിച്ച്, ആരാധനാക്രമത്തിനും കൂദാശകള്‍ക്കും വേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍ വി. കുര്‍ബാനയ്ക്കുപയോഗിക്കുന്ന അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും ഗുണമേന്മ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് രൂപതാധ്യക്ഷന്മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു.  അടുത്ത കാലംവരെ സന്യാസസമൂഹങ്ങളാണ് ഇവ തയ്യാറാക്കിയിരുന്നതെങ്കിലും ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വരെ ഇവ ലഭ്യമായ സ്ഥിതിക്ക് അതാതു രൂപതാധ്യക്ഷന്മാര്‍, വൈദികരോടും റെക്ടര്‍മാരോടും, ലഭിക്കുന്ന കുര്‍ബാനവസ്തുക്കള്‍ യോഗ്യതാപൂര്‍വമായിട്ടുള്ളതാണോ എന്ന് ഉറപ്പു വരുത്തി ഉപയോഗിക്കുന്നതിന് ആവശ്യപ്പെടണമെന്നും സൂചിപ്പിച്ചുകൊണ്ട് വിശദമായ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറില്‍ നല്‍കിയിരിക്കുന്നത്.

ലത്തീന്‍ കാനന്‍നിയമം, നം. 924, ഈ കോണ്‍ഗ്രിഗേഷന്‍ പുറപ്പടുവിച്ചിട്ടുള്ള റെതെംപ്സിയോണിസ് സാക്രമെന്തും എന്ന നിര്‍ദേശരേഖ (മാര്‍ച്ച് 25, 2004) എന്നിവയിലെ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ പിന്തുടരേണ്ടതാണെന്ന് 2017 ജൂലൈ എട്ടിനു പ്രസിദ്ധപ്പെടുത്തിയ സര്‍ക്കുലറില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. 








All the contents on this site are copyrighted ©.