2017-07-04 16:01:00

ലെസ്ബോസിലെ ഭൂകമ്പബാധിതര്‍ക്കു പാപ്പായുടെ ധനസഹായം


കഴിഞ്ഞ ജൂണ്‍ 12-ാം തീയതിയിലെ ഭൂകമ്പത്തില്‍ വീടുകളും സ്ഥാപനങ്ങളും കൃഷിയിടങ്ങളും നഷ്ടപ്പെട്ടു ദുരിതത്തിലായ ഗ്രീസിലെ ലെസ്ബോസ് ദ്വീപിലെ ജനങ്ങള്‍ക്ക് ഫ്രാന്‍സീസ് പാപ്പാ 50,000 യൂറോ (ഏകദേശം 37 ലക്ഷം രൂപ) ധനസഹായം നല്‍കി.  ‘താന്‍ ദുരിതബാധിതരോടൊപ്പമുണ്ട്’ എന്ന പാപ്പായുടെ വാക്കുകളും കരുണാര്‍ദ്രസ്നേഹവും സമൂര്‍ത്തമാക്കുകയും അന്വര്‍ഥമാക്കുകയും  ചെയ്ത  ഒരു പ്രവൃത്തിയായി മാറിയ ഈ ധനസഹായം, ഓര്‍ത്തൊഡോക്സ് വിശ്വാസികള്‍ പാര്‍ക്കുന്ന വ്രീസ (Vrisa) എന്ന ഗ്രാമത്തിന്‍റെ പുനരുദ്ധാരണപ്രവൃത്തികള്‍ക്കായിട്ടാണ് ചെലവഴിക്കുകയെന്ന് ഗ്രീസിലെ അപ്പസ്തോലിക ന്യുണ്‍ഷ്യേച്ചറി അറിയിച്ചു.  








All the contents on this site are copyrighted ©.