സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

2019-ലെ ആഗോളയുവജനസംഗമത്തിന്‍റെ പ്രമേയഗീതം പുറത്തിറങ്ങി

2017-ലെ ഓശാന ഞായറാഴ്ചയില്‍ കുരിശു വഹിക്കുന്ന ക്രാക്കോവില്‍ നിന്നും പനാമയില്‍ നിന്നുമുള്ള യുവജനം - AFP

04/07/2017 16:52

ദൈവഹിതത്തോട് പരിശുദ്ധ കന്യകയുടെ പ്രത്യുത്തരമായി, ലൂക്കാസുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്ന, ‘ഇതാ ഞാന്‍, അങ്ങയുടെ ദാസി, അവിടുത്തെ വാക്കുപോലെ എന്നില്‍ നിറവേറട്ടെ’ (1,38) എന്ന വാക്യത്തില്‍ ആരംഭിക്കുന്ന ആഗോളയുവജന സംഗമത്തിന്‍റെ ഔദ്യോഗികഗാനം ജൂലൈ മൂന്നാം തീയതി ആയിരക്കണക്കിനു യുവജനങ്ങളുടെയും അനേകം വൈദികരുടെയും മറ്റു വിശ്വാസി കളുടെയും സാന്നിധ്യത്തില്‍ പനാമയില്‍ അവതരിപ്പിക്കപ്പെട്ടു. 

‘കന്യകാമറിയത്തിന്‍റെ മാതൃകയില്‍ നാമെല്ലാവരും ഇക്കാലഘട്ടത്തിന്‍റെ പ്രേഷിതരാണ്’ എന്ന് അനുസ്മരിപ്പിക്കുന്ന ഈ ഗാനം, നിരവധി ആരാധനാക്രമഗീതങ്ങളുടെ കര്‍ത്താവും വിശ്വാസപരിശീലകനുമായ അബ്ദിയേല്‍ ഹിമേനെസ് രചിച്ചതാണ്.   പോളണ്ടിലെ ക്രാക്കോവില്‍ 2016, ജൂലൈയില്‍ നടന്ന കത്തോലിക്കായുവജനസംഗമത്തിന്‍റെ സമാപനത്തിലാണ് 2019-ല്‍ നടക്കാനിരിക്കുന്ന 34-ാമത് യുവജനസംഗമത്തിന്‍റെ വേദിയും പ്രമേയവും ഫ്രാന്‍സീസ് പാപ്പാ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഗീതം (സ്പാനിഷ്) ഈ ലിങ്കില്‍ ലഭ്യമാണ്. http://www.arquidiocesisdepanama.org/himno-oficial-jmj-2019

 

04/07/2017 16:52