2017-07-03 13:17:00

യേശുവിനെ ലോകമെങ്ങും എത്തിക്കുക-പാപ്പായുടെ ട്വീറ്റ്


“വിശ്വാസയാത്രികര്‍” ആകാന്‍ മാര്‍പ്പാപ്പാ യുവതയ്ക്ക് പ്രചോദനം പകരുന്നു.

തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ ഞായറാഴ്ച(02/07/17) കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ വിശ്വാസദൂതുമായി ലോകത്തിന്‍റെ വീഥികളിലേക്കിറങ്ങാന്‍ യുവതീയുവാക്കളെ ക്ഷണിക്കുന്നത്.

“ യുവജനങ്ങള്‍, എല്ലാ വീഥികളിലും, ഭൂമിയുടെ എല്ലാ കോണുകളിലും യേശുവിനെ ആനന്ദത്തോടെ എത്തിക്കുന്ന, “വിശ്വാസയാത്രികര്‍” ആയിരിക്കുന്നത് എത്ര സുന്ദരം!” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

ഫ്രാന്‍സീസ് പാപ്പായ്ക്ക്, വിവിധഭാഷകളിലായി 3 കോടി 30 ലക്ഷത്തിലേറെ ട്വിറ്റര്‍ അനുയായികളുണ്ട്.








All the contents on this site are copyrighted ©.