2017-07-01 12:34:00

ജീവന‍് സംരക്ഷണം ഉറപ്പാക്കുക-ആര്‍ച്ച്ബിഷപ്പ് പാല്ല്യ


ജീവന‍് സംരക്ഷണം ഉറപ്പാക്കുകയും ഒപ്പം വൈദ്യശാസ്ത്രത്തിന്‍റെ പരിമിതികള്‍ അംഗീകരിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത, വത്തിക്കാനില്‍, ജീവനുവേണ്ടിയുള്ള അക്കാദമിയുടെ മേധാവി ആര്‍ച്ച്ബിഷപ്പ് വിന്‍ചേന്‍സൊ പാല്ല്യ ചൂണ്ടിക്കാട്ടുന്നു.

ഇംഗ്ലണ്ടില്‍ അസാധാരണമായ ഒരു രോഗം ബാധിച്ച ചാര്‍ളി ഗാഡ് എന്ന പത്തുമാസം പ്രായമുള്ള ശിശുവിനുള്ള വൈദ്യ ശുശ്രൂഷ അവസാനിപ്പിച്ച് ആ പൈതലിനെ മരണത്തിലേക്ക് തള്ളിവിടുകയെന്ന തീരുമാനം ഉണ്ടായതിനെ അധികരിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

ഒരാളുടെ ജീവന്‍ അവസാനിപ്പിക്കുന്നതിന് മനപ്പൂര്‍വ്വം ഒന്നു ചെയ്യരുത് എന്ന് ആവര്‍ത്തിക്കുന്ന ആര്‍ച്ചുബിഷപ്പ് പാല്ല്യ  അതോടൊപ്പംതന്നെ, രോഗി. സ്വാഭാവിക മരണത്തെ പുല്‍കുന്നതുവരെ ആരോഗിക്ക് നല്കാന്‍ കഴിയുന്ന സേവനത്തിന്‍റെ  പരിമിതികള്‍ തിരിച്ചറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

ഒരു ജീവനും നഷ്ടപ്പെട്ടുപോകാതിരിക്കുന്നതിനായി ജീവന്‍റെ നാഥനോടു പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം എല്ലാവരെയും ക്ഷണിക്കുകയും ചെയ്യുന്നു.

 








All the contents on this site are copyrighted ©.