2017-06-30 11:19:00

2 കോടിയോളം ജനങ്ങള്‍ക്കായി ലോക ഭക്ഷ്യപരിപാടി സഹായം തേടുന്നു


 ആഫ്രിക്കയിലെ 3 രാജ്യങ്ങളിലും യെമനിലുമായി 2 കോടിയോളം ജനങ്ങളെ ഭക്ഷ്യദുരന്തത്തില്‍ നിന്നു രക്ഷിക്കുന്നതിന് ലോക ഭക്ഷ്യപരിപാടി, WFP, 100 കോടി ഡോളറിന്‍റെ സഹായം അഭ്യര്‍ത്ഥിക്കുന്നു.

ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് ഇത് ഏകദേശം 6300 കോടി രൂപ വരും.

അറേബിയന്‍ നാടായ യെമനിലെയും ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണസുഢാന്‍, സൊമാലിയ, നൈജീരിയ എന്നീ രാജ്യങ്ങളിലെയും ജനങ്ങള്‍ക്കുവേണ്ടിയാണ്, റോം ആസ്ഥാനമായുള്ള, ലോക ഭക്ഷ്യപരിപാടിയുടെ മോധാവി ഡേവിഡ് ബീസ്ലി ഈ സഹായം അഭ്യര്‍ത്ഥിച്ചത്.

ദായകരാഷ്ട്രങ്ങള്‍ അടിയന്തിരമായി സഹായം എത്തിക്കേണ്ടത് ആവശ്യമാണെന്ന് ഈ സംഘടനയിലെ ഉദ്യോഗസ്ഥനായ ഫ്രാന്‍ചെസ്കൊ ലൂണ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ ഓര്‍മ്മിപ്പിച്ചു.








All the contents on this site are copyrighted ©.