2017-06-30 11:45:00

ക്രിസ്തീയ പ്രത്യാശ - പാപ്പായുടെ ട്വീറ്റ്


ക്രിസ്തീയ പ്രത്യാശ ഊട്ടിവളര്‍ത്തുക ഏറെ ആവശ്യമെന്ന് മാര്‍പ്പാപ്പാ.

തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി വെള്ളിയാഴ്ച (30/06/17) കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആവശ്യകതയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.     

“ക്രിസ്തീയ പ്രത്യാശ പരിപോഷിപ്പിക്കുകയെന്നത് വലിയൊരു ആവശ്യമാണ്. നന്മ കണ്ടെത്താനും നന്മകാണാനും കഴിവുറ്റ നൂതനമായൊരു വീക്ഷണം പ്രദാനം ചെയ്യുന്നതാണ് ഈ പ്രത്യാശ” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 3 കോടി 30 ലക്ഷത്തിലേറെ അനുയായികളുള്ള ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.