2017-06-26 17:19:00

‘‘സഹിക്കുന്നവര്‍ക്കായുള്ള ശുശ്രൂഷ, ഒരു വിളിയും ദൗത്യവും’’: പാപ്പാ


 

2017 ജൂണ്‍ 26, തിങ്കളാഴ്ച, വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ശാലയില്‍ ഒരുമിച്ചുകൂടിയ അര്‍ബുദത്തി നെതിരെ പോരാടുന്ന ഇറ്റാലിയന്‍ ലീഗ് (The Italian League for the Fight against Cancer - Lega Italiana per la Lotta contro i Tumori = LILT)  അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുക യായിരുന്നു പാപ്പാ.

     ഈ സംഘടനയോടുള്ള നിങ്ങളുടെ പ്രതിബദ്ധത അനേകതരത്തിലുള്ള അതിന്‍റെ ശുശ്രൂഷകളിലൂടെ കുടുംബങ്ങളെയും ജനങ്ങളെയും രോഗപ്രതിരോധശൈലി രൂപപ്പെടുത്തുന്നതിനു സഹായിക്കുന്നു എന്നും മറ്റൊരുവിധത്തില്‍ ജനങ്ങള്‍ക്ക് അനുദിനജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന തികച്ചും സൗജന്യമായ സന്നദ്ധസേവനത്തെ വളര്‍ത്തുന്ന പ്രകടമായ അടയാളമേകുന്നു എന്നു പറഞ്ഞുകൊണ്ടാരംഭിച്ച പാപ്പായുടെ സന്ദേശം, മനോഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും ഇന്ന് ജീവന്‍റെ സംസ്ക്കാരം വ്യാപിപ്പിക്കുന്നതിന്‍റെ ആവശ്യകത ഏറെയുണ്ടെന്നു സൂചിപ്പിച്ചു.  ''യഥാര്‍ഥത്തിലുള്ള ജനകീയമായ സാംസ്ക്കാരികത, സകലര്‍ക്കും പ്രാപ്യമായതും കച്ചവടതാല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കാത്തതുമാണ്. കൂടുതല്‍ വ്യക്തമായിപ്പറഞ്ഞാല്‍, കുടുംബങ്ങള്‍ രോഗപ്രതിരോധശൈലി സ്വീകരിക്കു ന്ന ഒരു പാതയിലേയ്ക്കെത്തുന്നതിന് അവരെ സഹായിക്കേണ്ടതുണ്ട്; അവരുടെ സഹഗാമികളായിരി ക്കേണ്ടതുണ്ട്. കാന്‍സര്‍ രോഗികളായ അംഗങ്ങളോടുകൂടി ജീവിക്കുന്ന കുടുംബങ്ങളെ, കഷ്ടതയേറിയ അര്‍ബുദപാതയിലൂടെ നീങ്ങുന്നവരെ മെച്ചപ്പെട്ട രീതിയില്‍ സഹായിക്കേണ്ടതുണ്ട്''.

സഹിക്കുന്നവര്‍ക്കായുള്ള ശുശ്രൂഷ ഒരു വിളിയും ദൗത്യവും ആണെന്നു പ്രസ്താവിച്ചുകൊണ്ട് രോഗികള്‍ക്കു സാന്നിധ്യവും വാത്സല്യവും ശ്രദ്ധയും പകരുന്നതില്‍ ഭയപ്പെടരുത് എന്നും അവരോട് അ നൗപചാരികമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതില്‍ പരാജയപ്പെടരുത് എന്നും പാപ്പാ അനുസ്മരിപ്പിച്ചു.  പാപ്പാ തുടര്‍ന്നു: ''അവസാനമായി ഞാന്‍ നിങ്ങളോട് ഊന്നിപ്പറയാനാന്‍ ആഗ്രഹിക്കുന്നു, അതായത്, ആ രോഗ്യമെന്നത് ഓരോ വ്യക്തിയുടെയും പ്രഥമവും അടിസ്ഥാനപരവുമായ ഒരു സമ്പത്താണ്. അതി നാല്‍ ക്യാന്‍സറിനെതിരായ പ്രതിരോധം എല്ലാവരിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്.  അതിനായുള്ള പൊതു-സ്വകാര്യ സംരംഭങ്ങളുടെ സഹകരണത്തിനു നന്ദിയര്‍പ്പിക്കുന്നു, പ്രത്യേകമായി നിങ്ങളുടെ പ്രത്യേക സംഭാവനകള്‍ക്കും.''   

ഏതാണ്ട് 150-ഓളം പേരുടെ ഈ സമ്മേളനത്തിനും അവരുടെ ഈ ദൗത്യനിര്‍വഹണത്തിലെ പ്രതിബദ്ധതയ്ക്കും നന്ദിപറഞ്ഞ പാപ്പാ ‘രോഗികളുടെ ആരോഗ്യ’മായ പരിശുദ്ധ കന്യകാനാഥയുടെ മാതൃ സംരക്ഷണത്തിനവരെ ഭരമേല്‍പ്പിക്കുകയും ഹൃദയപൂര്‍വമായ ആശീര്‍വാദം നല്‍കുകയും ചെയ്തു.

LILT എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സംഘടനയ്ക്ക് ഇറ്റലിയില്‍ ഏതാണ്ട് 25000 സന്നദ്ധ സേവകരാണുള്ളത്.








All the contents on this site are copyrighted ©.