2017-06-24 13:21:00

മനുഷ്യാവകാശലംഘനവും മനുഷ്യക്കടത്തും


മനുഷ്യനെ വസ്തുവാക്കി തരംതാഴിത്തിക്കൊണ്ട് അവന്‍റെ മാനുഷികതയെ ഇല്ലായ്മചെയ്യുന്നതാണ് മനുഷ്യക്കടത്തിന്‍റെ മൂലകാരണമെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.

മനുഷ്യക്കടത്ത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒരു ആഗോള ഉന്നതതല യോഗം സെപ്റ്റംബറില്‍ സംഘടിപ്പിക്കപ്പെടുന്നതിനു മുന്നോടിയായി അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍ വെള്ളിയാഴ്ച(23/06/17) നടന്ന ഒരു യോഗത്തെ സംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

ലൈഗിക അടിമത്തം, ലൈംഗികചൂഷണം, അവയവം എടുക്കല്‍, നിര്‍ബന്ധിത തൊഴില്‍ തുടങ്ങിയ ആധുനിക അടിമത്തത്തിന്‍റെ നിരവധിരൂപങ്ങളിലൂടെ മനുഷ്യാവകശങ്ങള്‍ ലംഘിക്കപ്പെടുകയും മാനവാന്തസ്സ് ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുകയാണെന്നും ഈ മനുഷ്യാവകാശ ധ്വംസനങ്ങള്‍ തടയുകയും ഈ ചൂഷണങ്ങള്‍ക്കിരകളായവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കേണ്ടതുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ഔത്സ വ്യക്തമാക്കി. 








All the contents on this site are copyrighted ©.