2017-06-23 12:57:00

അതിരുകളിലേക്കു പോകുക, പാപ്പായുടെ ട്വീറ്റ്


സമൂഹത്തിന്‍റെ അതിരുകളിലേക്കു പോകാനുള്ള ആഹ്വാനം മാര്‍പ്പാപ്പാ ആവര്‍ത്തിക്കുന്നു.

തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി വെള്ളിയാഴ്ച (23/06/17) കണ്ണിചേര്‍ത്ത    സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ആഹ്വാനമുള്ളത്.

“പോകൂ, എല്ലാ അതിരുകളിലും എത്തുകയും അവിടെ നിങ്ങള്‍ പരിശുദ്ധാരൂപിയുടെ ശക്തിയാല്‍ സഭയായിരിക്കുകയും ചെയ്യുക” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 

വിവധഭാഷകളിലായി 3 കോടി 30 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

 








All the contents on this site are copyrighted ©.