2017-06-23 13:01:00

നെതര്‍ലാന്‍റിന്‍റെ രാജാവും രാജ്ഞിയും പാപ്പായെ സന്ദര്‍ശിച്ചു


നെതര്‍ലാന്‍റിന്‍റെ രാജാവ് വില്ല്യെം അലക്സാണ്ഡറിനും രാജ്ഞി മാക്സിമയ്ക്കും ഫാന്‍സീസ് പാപ്പാ വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചു.

വ്യാഴാഴ്ച (22/06/17) ആയിരുന്നു ഈ കൂടിക്കാഴ്ച.

പരിസ്ഥിതി പരിപാലനം, ദാരിദ്ര്യത്തിനെതിരായ പോരാട്ടം തുടങ്ങിയ പൊതുതാല്പര്യമുള്ള വിഷയങ്ങള്‍ ഫ്രാന്‍സീസ് പാപ്പായും രാജാവ് അലക്സാണ്ഡറും തമ്മിലുള്ള സൗഹൃദകൂടിക്കാഴ്ചാവേളയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഈ രംഗങ്ങളില്‍ പരിശുദ്ധസിംഹാസനം ഏകിയിട്ടുള്ള തനതായ സംഭാവനകളും പരാമര്‍ശവിഷയമായി. കുടിയേറ്റം, ഭിന്നസംസ്കാരങ്ങളില്‍പ്പെട്ടവരുടെ സമാധാനപരമായ സഹജീവനം, സമാധാനം, ആഗോള സുരക്ഷിതത്വം എന്നിവയ്ക്കായുള്ള സംയുക്ത പരിശ്രമം എന്നിവയെക്കുറിച്ചും ഫ്രാന്‍സീസ് പാപ്പായും അലക്സാണ്ഡര്‍ രാജാവും ആശയങ്ങള്‍ കൈമാറി.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം അലക്സാണ്ഡര്‍ രാജാവ് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, വത്തിക്കാന്‍റെ  വിദേശകാര്യലായവകുപ്പിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെര്‍ എന്നിവരുമായും സംഭാഷണത്തിലേര്‍പ്പെട്ടു,

പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം, പ്രസ്സ് ഓഫീസ്, ആണ് ഈ വിവരങ്ങള്‍ നല്കിയത്.








All the contents on this site are copyrighted ©.