2017-06-22 20:37:00

കര്‍ദ്ദിനാളന്മാരുടെ വാഴിക്കലും മെത്രാപ്പോലീത്തമാരുടെ ‘പാലിയം’ ഉത്തരീയധാരണവും


നവകര്‍ദ്ദിനാളന്മാരുടെ വാഴിക്കലും മെത്രാപ്പോലീത്തമാരുടെ ‘പാലിയം’ ഉത്തരീയധാരണവും പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ജൂണ്‍ 28, 29 തിയതികളില്‍ വത്തിക്കാനില്‍ നടത്തപ്പെടും.

ജൂണ്‍ 28-Ɔ൦ തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന കര്‍ദ്ദിനാളന്മാരുടെ സാധാരണ പൊതുസമ്മേളനത്തില്‍, Consistory-ല്‍  സഭയിലെ 5 നവകര്‍ദ്ദിനാളന്മാരെ സ്ഥാനിക ചിഹ്നങ്ങള്‍ നല്കി വാഴിക്കും. നവകര്‍ദ്ദിനാളന്മാര്‍ ഓരോരുത്തര്‍ക്കും റോമരൂപതയില്‍ സ്ഥാനിക ഭദ്രാസന ദേവാലയങ്ങളും നല്കപ്പെടും.

ജൂണ്‍ 29-Ɔ൦ തിയതി വ്യാഴാഴ്ച പ്രാദേശികസമയം രാവിലെ 9.30-ന് പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മഹോത്സവത്തില്‍ സഭയില്‍ പുതിയതായി നിയമിതരായ മെത്രാപ്പോലീത്തമാര്‍ക്ക് നല്കാറുള്ള പാലിയം ഉത്തരീയം (Pallium) ആശീര്‍വദിക്കലും ധരിപ്പിക്കലും പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിമദ്ധ്യേ നടത്തപ്പെടും. പത്രോസിന്‍റെ പരമാധികാരത്തില്‍ സഭയിലെ പുതിയ മെത്രാപ്പോലീത്തമാരുടെ പങ്കുചേരലും സഭാതലവനായ പാപ്പായോടുള്ള വിധേയത്വവുമാണ് പാലിയം ഉത്തരീയം അണിയിക്കലിലൂടെ പ്രതീകാത്മകമായി പ്രഖ്യാപിക്കപ്പെടുന്നത്.

ആരാധനമകാര്യങ്ങളുടെ ഉത്തരവാദിത്തംവഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി ജൂണ്‍ 21, ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഈ തിരുക്കര്‍മ്മങ്ങളുടെ വിവരം അറിയിച്ചത്.

 

 








All the contents on this site are copyrighted ©.