2017-06-20 13:51:00

2018 ജനുവരിയില്‍ പാപ്പാ രണ്ടു തെക്കെ അമേരിക്കന്‍ നാടുകളില്‍


ഫ്രാന്‍സീസ് പാപ്പാ പെറു, ചിലി എന്നീ തെക്കെ അമേരിക്കന്‍ നാടുകള്‍ സന്ദര്‍ശിക്കും.

പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയകാര്യാലയത്തിന്‍റെ (പ്രസ്സ് ഓഫീസിന്‍റെ) മേധാവി ഗ്രെഗ് ബര്‍ക്ക് തിങ്കളാഴ്ച (19/06/17) വെളിപ്പെടുത്തിയതാണിത്.

2018 ജനുവരി 15 മുതല്‍ 18 വരെയായിരിക്കും പാപ്പാ ചിലിയില്‍ അപ്പസ്തോലി ഇടയസന്ദര്‍ശനം നടത്തുക. ചിലിയില്‍ പാപ്പായുടെ സന്ദര്‍ശനവേദികള്‍ സന്ധ്യാഗൊ, തെമൂക്കൊ, യിക്കീക്കെ എന്നീ പട്ടണങ്ങളായിരിക്കും ജനുവരി 18 ന് അയല്‍ രാജ്യമായ പെറുവിലേക്കു പോകുന്ന പാപ്പാ 21 വരെ അന്നാട്ടില്‍ തങ്ങും. അവിടെ പാപ്പാ ലീമ, പുവേര്‍ത്തൊ മല്‍ദൊണാദൊ, ത്രുയീല്ല്യൊ എന്നീ പട്ടണങ്ങള്‍ സന്ദര്‍ശിക്കും.

 

 








All the contents on this site are copyrighted ©.