സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

മാഫിയയ്ക്കെതിരായ പോരാട്ടവും മാനവ ഔന്നത്യാദരവും

മാഫിയക്കെതിരായ പോരാട്ടം നൈയമിക പ്രശ്നം മാത്രമല്ല നാഗരികതയുടെ പ്രശ്നവുമാണെന്ന് അഴിമതിവിരുദ്ധ വത്തിക്കാന്‍ അന്താരാഷ്ട്ര സമ്മേളനം.

സമഗ്രമാനവപുരോഗതിക്കായുള്ള റോമന്‍ കൂരിയവിഭാഗം സാമൂഹ്യ ശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ സഹകരണത്തോടെ, വ്യാഴാഴ്ച(15/06/17) വത്തിക്കാനില്‍ അഴിമതിയെ അധികരിച്ചു സംഘടിപ്പിച്ച അന്താരാഷ്ട്രയോഗത്തെക്കുറിച്ച് ശനിയാഴ്ച പുറപ്പെടുവിക്കപ്പെട്ട പത്രക്കുറിപ്പിലാണ് ഇതു കാണുന്നത്.

അഴിമതിവിരുദ്ധ പോരാട്ടത്തില്‍ മനുഷ്യവ്യക്തിയുടെ ഔന്നത്യസംരക്ഷണത്തിനുള്ള പ്രാധാന്യം സമഗ്രമാനവപുരോഗതിക്കായുള്ള റോമന്‍ കൂരിയവിഭാഗം ഈ പത്രക്കുറിപ്പില്‍ എ​ടുത്തുകാട്ടുകയും മാനവാന്തസ്സിനോടുള്ള ആദരവ് പരിപോഷിപ്പിക്കാനും ഈ ഔന്നത്യം സംരക്ഷിക്കാനും ഈ വിഭാഗത്തിനുള്ള കടമയെക്കുറിച്ചുള്ള അവബോധം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

മാഫിയയ്ക്കും അഴിമതിക്കും എതിരായി പ്രവര്‍ത്തിക്കുന്ന ന്യായധിപന്മാര്‍, മെത്രാന്മാര്‍, വത്തിക്കാന്‍റെയും ഇതര രാഷ്ട്രങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും പ്രസ്ഥാനങ്ങളുടെയും അഴിമതിക്കിരകളായവരുടെയും പ്രതിനിധികള്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, സ്ഥാനപതികള്‍ എന്നിവരുള്‍പ്പടെ അമ്പതോളം പേര്‍ ഈ ചര്‍ച്ചായോഗത്തില്‍ പങ്കെടുത്തിരുന്നു.

 

17/06/2017 13:13