സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

ആഞ്ചെല മെര്‍ക്കല്‍ ആറാം തവണ ഫ്രാന്‍സീസ് പാപ്പായുടെ ചാരെ

ഫ്രാന്‍സീസ് പാപ്പായൊടൊത്ത് ജര്‍മ്മനിയുടെ ചാന്‍സലര്‍ ശ്രീമതി ആഞ്ചെല മെര്‍ക്കലും ഭര്‍ത്താവ് യൊവാക്കിം സവെറും 17/06/17 - ANSA

17/06/2017 12:55

ജര്‍മ്മനിയുടെ ചാന്‍സലര്‍, അഥവാ, പ്രധാനമന്ത്രി ശ്രീമതി ആഞ്ചെല മെര്‍ക്കലിനെ പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.

ശനിയാഴ്ച(17/06/17) ആയിരുന്നു ഈ കൂടിക്കാഴ്ച.

ഭര്‍ത്താവ് യൊവാക്കിം സവയാല്‍ അനുഗതയായാണ് ശ്രീമതി ആഞ്ചെല മെര്‍ക്കല്‍   ഫ്രാന്‍സീസ് പാപ്പായെ സന്ദര്‍ശിക്കാന്‍ വത്തിക്കാനില്‍ എത്തിയത്.

ജര്‍മ്മനിയും പരിശുദ്ധസിംഹാസനവും തമ്മിലുള്ള നല്ലബന്ധങ്ങളും അന്താരാഷ്ട്രപ്രാധാന്യമുള്ള കാര്യങ്ങള്‍, അതായത്, പട്ടിണി, ദാരിദ്ര്യം, ആഗോള ഭീകരപ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥമാറ്റം തുടങ്ങിയവ, പാപ്പായും ആഞ്ചെല മെര്‍ക്കലും തമ്മില്‍ നടന്ന 40 മിനിറ്റോളം ദീര്‍ഘിച്ച സ്വകാര്യ സംഭാഷണവേളയില്‍ ചര്‍ച്ചാവിഷയങ്ങളായി.

ആഞ്ചെല മെര്‍ക്കലും ഫ്രാന്‍സീസ് പാപ്പായും തമ്മിലുള്ള ആറാമത്തെ കൂടിക്കാഴ്ചായിരുന്നു ഇത്. 

17/06/2017 12:55