സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

നിണസാക്ഷിത്വവും വീരോചിതപുണ്യങ്ങളും അംഗീകരിക്കുന്ന പ്രഖ്യാപനങ്ങള്‍

കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ, വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ - L'Osservatore Romano

17/06/2017 13:06

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘം പുതിയ 7 പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചു.

ഈ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലൊ അമാത്തൊയ്ക്ക് വെള്ളിയാഴ്ച(16/06/17) വത്തിക്കാനില്‍ അനുവദിച്ച കൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ് ഈ പ്രഖ്യാപനങ്ങള്‍ ശനിയാഴ്ച(17/06/17) പരസ്യപ്പെടുത്തപ്പെട്ടത്.

ഇവയില്‍ ആദ്യത്തേത് 1945 ജനുവരി 17ന് വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട ഇറ്റലിസ്വദേശിയായ അല്മായന്‍, ദൈവദാസന്‍ തെരേസിയൊ ഒലിവേല്ലിയുടെ  നിണസാക്ഷിത്വം അംഗീകരിക്കുന്നതാണ്.

ശേഷിച്ച ആറെണ്ണവും ദൈവദാസരുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിക്കുന്നവയാണ്.

പോര്‍ട്ടുഗല്‍ സ്വദേശിയായ  മെത്രാന്‍ അന്തോണിയൊ ജൊസേ ജ് സൂസ ബറോസൊ (05/11/1854-31/08/1918)

യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ കത്തോലിക്ക അദ്ധ്യാപികകളായ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകനും മെത്രാനുമായ മെക്സിക്കൊ സ്വദേശി, ഹെസു ലോപെസ് യി ഗൊണ്‍സാലെസ്(16/10/1872-11/11/1950),

ഇറ്റലിയില്‍ ഫ്രാന്‍സിസ്ക്കന്‍ സമൂഹാംഗമായിരുന്ന മെത്രാന്‍, അഗോസ്തീനൊ എര്‍ണേസ്തൊ കസ്ത്രീല്ലൊ (18/02/1904-16/10/1955),

ഇറ്റലിക്കാരന്‍ തന്നെയായ കപ്പൂച്ചിന്‍ വൈദികന്‍ ജാക്കൊമൊ ദ ബല്‍ദുവീന (02/08/1900-21/07/1948)

ടൂറിനിലെ വിശുദ്ധ ത്രേസ്യയുടെ കര്‍മ്മലീത്താസഹോദരികള്‍ എന്ന സന്ന്യാസിനിസമൂഹത്തിന്‍റെ സ്ഥാപകയായ ഇറ്റലി സ്വദേശിനി, നിഷ്പാദുക കര്‍മ്മലീത്താസമൂഹാംഗമായിരുന്ന മരിയ ദേലി ആഞ്ചലി (16/11/1871-07/10/1949),

മെക്സിക്കൊയില്‍ ജനിച്ച ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസിനി ഹുമില്‍ദാ പത്ലാന്‍ സാഞ്ചസ് (17/03/1985-17/06/1970) എന്നീ ദൈവദാസരുടെ വീരോചിതപുണ്യങ്ങളാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 

17/06/2017 13:06