2017-06-16 13:00:00

മൂര്‍ത്തമാക്കപ്പെടേണ്ട സ്നേഹം, പാപ്പായുടെ ട്വീറ്റ്


സ്നേഹം സമൂര്‍ത്തഭാവം ആര്‍ജ്ജിക്കണമെന്ന് മാര്‍പ്പാപ്പാ

തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി വെള്ളിയാഴ്ച (16/06/17) കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ കര്‍മ്മാധിഷ്ഠിതസ്നേഹത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചിരിക്കുന്നത്.

“സ്നേഹം രചനാത്മകവും സമൂര്‍ത്തവുമായ ഒരുത്തരം ആവശ്യപ്പെടുന്നു. സദ്ദുദ്ദേശങ്ങള്‍ മാത്രം പോരാ, സഹജീവികള്‍ അക്കങ്ങള്‍ അല്ല പരിചരിക്കപ്പെടേണ്ട സഹോദരങ്ങളാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി മൂന്നുകോടി മുപ്പതുലക്ഷത്തിലേറെ ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.