സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

വരള്‍ച്ചയ്ക്കെതിരെ യുഎന്‍ ദിനം - ജൂണ്‍ 17 ശനിയാഴ്ച

മരുപ്പച്ച തേടി അലയുന്നവര്‍... സൊമാലിയ - REUTERS

16/06/2017 11:55

വരള്‍ച്ചയ്ക്കും മരുവത്ക്കരണത്തിനും എതിരായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്ന ദിനം (UN World day  against Desertification)  ജൂണ്‍ 17 ശനിയാഴ്ച.

താപവര്‍ദ്ധനവ് ലോകത്തിന്ന് പൊതുവെ നാം അനുഭവിക്കുന്നത് കാഠിന്യം കുറഞ്ഞ രീതിയിലാണ്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് മനുഷ്യന്‍റെ സാമൂഹിക സാമ്പത്തിക ഭദ്രതയെ തകര്‍ത്ത്, ഒരു പ്രദേശത്തെ ജനസഞ്ചയത്തിന്‍റെ ജീവിതം അസാദ്ധ്യമാക്കുന്ന പ്രതിഭാസമായി മാറുകയാണ്. മരുവത്ക്കരണത്തിനും വരള്‍ച്ചയ്ക്കും എതിരായി യുഎന്‍ ആചരിക്കുന്ന ദിനത്തിന്‍റെ പ്രചാരണത്തിനായി മാനവസുസ്ഥിതിക്കായുള്ള ഇറ്റലിയിലെ സര്‍ക്കാരേതര സംഘടന ‘അജീരെ’യാണ് (Agire) പ്രസ്താവനയിലൂടെ  ഈ താക്കീതു നല്കുന്നത്.

ആഫ്രിക്ക ഭൂഖണ്ഡത്തിലെ സൊമാലിയയും, മറ്റു ‘ഹോണ്‍ ഓഫ് ആഫ്രിക്ക’ രാജ്യങ്ങളും (Horn of Africa), തെക്കന്‍ സുഡാന്‍, ‘ചാഡ്’ തടാകപ്രദേശങ്ങള്‍ (Lake Chad) എന്നിവിടങ്ങളില്‍ മാത്രം 30 ലക്ഷത്തിലേറെ ജനങ്ങളാണ് വരള്‍ച്ചബാധിച്ച് ജീവിതവുമായി  മല്ലടിച്ചുകൊണ്ടിരിക്കുന്നത്.

വന്‍തോതിലുള്ള ജീവനഷ്ടം, ഭക്ഷ്യസുരക്ഷയില്ലായ്മ, ജലദൗര്‍ലഭ്യം, മണ്ണൊലിപ്പ്, ഭൂമിയുടെ പുഷ്ടിക്കുറവ്, ജൈവവൈദ്ധ്യങ്ങളുടെ വര്‍ദ്ധിച്ച വംശനാശം, രൂക്ഷമായ ദാരിദ്യം, വിശപ്പ്, കുടിയേറ്റം, ഉപായസാദ്ധ്യതകളുടെ ദൗര്‍ലഭ്യം സമൂഹത്തില്‍ സൃഷ്ടിക്കുന്ന സംഘട്ടനങ്ങള്‍ എന്നിവ മാനവികതയെ മല്ലെ അടിയസന്തരാവസ്ഥയിലേയ്ക്കു നയിക്കുന്നുണ്ട്. സംഘടയുടെ സന്ദേശം ചൂണ്ടിക്കാട്ടി.


(William Nellikkal)

16/06/2017 11:55