സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

മോഷ്ടിക്കപ്പട്ട വി.ഡോണ്‍ ബോസ്ക്കൊയുടെ തിരുശേഷിപ്പ് കണ്ടെത്തി

വിശുദ്ധ ഡോണ്‍ ബോസ്ക്കൊയുടെ തിരുശേഷിപ്പടങ്ങിയ പേടകം - ANSA

16/06/2017 13:04

ഇറ്റലിയില്‍ മോഷണം പോയ വിശുദ്ധ ഡോണ്‍ ബോസ്ക്കൊയുടെ തിരുശേഷിപ്പടങ്ങിയ പേടകം പോലീസ് കണ്ടെടുക്കുകയും മോഷ്ടാവിനെ അറസ്റ്റുചെയ്യുകയും ചെയ്തു.

ഇറ്റലിയിലെ ആസ്തി പ്രവിശ്യയിലുള്ള കോള്ളെ ഡോണ്‍ ബോസ്കൊ ദി കാസ്തെല്‍നുവോവൊയില്‍ വിശുദ്ധ ഡോണ്‍ ബോസ്കൊയുടെ നാമത്തിലുള്ള ബസിലിക്കയില്‍ നിന്ന് ജൂണ്‍ 2 നാണ് തിരുശേഷിപ്പടങ്ങിയ പേടകം മോഷ്ടിക്കപ്പെട്ടത്.

പേടകം സ്വര്‍ണ്ണനിര്‍മ്മിതമാണെന്ന ധാരണയിലാണ് താനിത് എടുത്തതെന്ന് 42 വയസ്സുകാരനായ മോഷ്ടാവ് പോലീസിനോടു പറഞ്ഞു.

തിരുശേഷിപ്പു തിരിച്ചു കിട്ടിയതില്‍ സലേഷ്യന്‍ സമൂഹം സന്തോഷം അറിയിച്ചു. വിശുദ്ധ ഡോണ്‍ ബോസ്ക്കൊയുടെ മരണമടഞ്ഞ ഇടമായ ടൂറിന്‍ അതിരൂപതയുടെ  ആര്‍ച്ചുബിഷപ്പ് ചേസരെ നൊസീല്യയും തന്‍റെ സന്തോഷവും നന്ദിയും അറിയിക്കുകയും വിശുദ്ധ ഡോണ്‍ ബോസ്ക്കൊ മോഷ്ടാവിനോട് പൊറുക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. 

16/06/2017 13:04