സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

എക്യുമേനിക്കല്‍ പാത്രിയാര്‍ക്കിസിന് സാഹോദര്യത്തിന്‍റെ ആശംസകള്‍!

ലെസ്ബോസിലെ കൂടിക്കാഴച - 16 ഏപ്രില്‍ 2016 - AP

14/06/2017 20:05

പാപ്പാ ഫ്രാന്‍സിസ് കിഴക്കിന്‍റെ പാത്രിയാര്‍ക്കിസിന് സാഹോദര്യത്തിന്‍റെ ആശംസാസന്ദേശം അയച്ചു.

കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമേനിക്കല്‍ പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍റെ  സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ അപ്പസ്തോലന്‍ ബര്‍ത്തലോമിയോയുടെ തിരുനാളിലാണ് പാപ്പാ ഫ്രാന്‍സിസ് ആശംസാസന്ദേശം അയച്ചത്.  ഓര്‍ത്തഡോക്സ്  സഭാസമൂഹങ്ങള്‍ ജൂണ്‍ 11-നാണ് അപ്പസ്തോലന്‍റെ തിരുനാള്‍ ആചരിച്ചത്. എന്നാല്‍ ലാറ്റിന്‍ സഭയില്‍ അത് ആഗസ്റ്റ് 24-നുമാണ്.

സമ്പൂര്‍ണ്ണ ഐക്യത്തിലേയ്ക്കുള്ള പ്രയാണത്തില്‍ കത്തോലിക്കരും ഓര്‍ത്തഡോക്സ് സഭകളും നടത്തുന്ന കൂട്ടായ പരിശ്രമങ്ങള്‍ വിജയിക്കട്ടെ! അങ്ങനെ ലോകത്ത് എവിടെയും, എല്ലാ മേഖലകളിലും സമാധാനവും സഹകരണവും സംവാദവും വളരട്ടെ!! പാപ്പാ സന്ദേശത്തില്‍ ആശംസിച്ചു. ക്രൈസ്തവരുടെ സാഹോദര്യക്കൂട്ടായ്മ ലോകത്തിനിന്ന് എക്കാലത്തുള്ളതിനെക്കാളും അധികമായ പ്രത്യാശയുടെയും സമാശ്വാസത്തിന്‍റെയും അടയാളമാണെന്ന് ഈജിപ്തിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയും അവിടെ കണ്ട സഭകളുടെ കൂട്ടായ്മയും! പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ അനുസ്മരിച്ചു.

അപ്പസ്തോലന്‍ ബരത്തലോമിയോയെ സ്തുതിക്കുന്ന പുരാതന ഗീതം കുറിച്ചുകൊണ്ടും, പാത്രിയാര്‍ക്കിസിനെ, “ക്രിസ്തുവില്‍ പ്രിയ സഹോദരാ…, എന്ന് അഭിസംബോധന ചെയ്തുകൊണ്ടുമാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

“സഭയ്ക്കായ് ഉദയംചെയ്ത പ്രഭാതതാരമാണങ്ങ്, ഓ! അപ്പസ്തോലന്‍ ബര്‍ത്തലോമിയോ!! അങ്ങയുടെ പ്രബോധനത്തിന്‍റെ പ്രകാശത്തില്‍ ലോകത്ത് അത്ഭുതങ്ങള്‍ വിരിയുന്നു. അങ്ങയെ സ്തുതിക്കുന്നവരില്‍ അവിടുന്നു ദിവ്യവരങ്ങള്‍ ചൊരിയുന്നു. ക്രിസ്തുവിന്‍റെ പ്രിയ പ്രേഷിതാ, വിശുദ്ധനായ ബര്‍ത്തലോമിയോ...! 

 


(William Nellikkal)

14/06/2017 20:05