സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

‘‘പ്രവൃത്തിയിലും സത്യത്തിലും സ്നേഹിക്കുക’’: പാപ്പായുടെ സന്ദേശം

പാപ്പാ ജനോവ സന്ദര്‍ശനത്തിനിടയില്‍ പാവങ്ങളോടും ഭവനരഹിതരോടുമൊത്ത് (മെയ് 27, 2017) - ANSA

13/06/2017 17:00

‘‘പ്രവൃത്തിയിലും സത്യത്തിലും സ്നേഹിക്കുക’’.  പാവപ്പെട്ടവര്‍ക്കായി ഒരു ആഗോളദിനം സ്ഥാപിച്ചു കൊണ്ട് ഫ്രാന്‍സീസ് പാപ്പായുടെ പ്രഥമ സന്ദേശം.

2017 നവംബര്‍ 19, ക്രിസ്തുവിന്‍റെ രാജത്വത്തിരുനാള്‍ പാവപ്പെട്ടവരുടെ ലോകദിനമായി സ്ഥാപിച്ചു കൊണ്ട് ഫ്രാന്‍സീസ് പാപ്പാ സന്ദേശം പുറപ്പെടുവിച്ചു.  2017 ജൂണ്‍ 13, ചൊവ്വാഴ്ച പുറപ്പെടുവിച്ച സന്ദേശം, ‘’കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല, മറിച്ച്, പ്രവൃത്തിയിലും സത്യത്തിലുമാണ് സ്നേഹിക്കേണ്ടത്’’ എന്ന യോഹന്നാന്‍ശ്ലീഹായുടെ ലേഖനത്തില്‍ നിന്നുള്ള വചനം (1 Jn 3:18) ആരംഭിച്ച് ജീവന്‍ നല്‍കി സ്നേഹിച്ച യേശുവിന്‍റെ മാതൃകയെ അനുധാവനം ചെയ്യുന്നതിന് ആഹ്വാനം ചെയ്യുന്നു.

പാവപ്പെട്ടവരുടെ നിലവിളി കേള്‍ക്കുന്ന കര്‍ത്താവിനെയും ഈ നിലവിളിക്കു പ്രത്യുത്തരം നല്‍കുന്നത് സര്‍വപ്രധാനമായി പരിഗണിച്ചിരുന്ന സഭയെയും സന്ദേശം എടുത്തുപറയുന്നുണ്ട്. ഒപ്പം, ഈ നിലവിളിയ്ക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്ന സഭയുടെ ചില കാലഘട്ടങ്ങളെയും വി. ഫ്രാന്‍സീസ് അസ്സീസ്സിയുടെ ഉത്തമമാതൃകയെയും ഇതില്‍ പരാമര്‍ശിക്കുന്നുമുണ്ട്.  ഇന്നത്തെ ദാരിദ്ര്യാവസ്ഥയെ വ്യക്തമായി മനസ്സിലാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായി തിരിച്ചറിയുന്ന പാപ്പാ, ഒരു ന്യൂനപക്ഷത്തിന്‍റെ കൈകളിലെത്തിച്ചേരുന്ന ലോകസമ്പത്തിനെക്കുറിച്ചും സാമ്പത്തികവിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ചും ഉല്പാദനോ പഭോഗങ്ങളെക്കുറിച്ചും തൊഴിലിനെക്കുറിച്ചും സംസാരിക്കുന്നു. പാവപ്പെട്ടവരുടെ ആഗോളദിനമായ നവംബര്‍ 19, ഫ്രലപ്രദമാക്കുന്നതിനാവശ്യമായ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍കൂടി നല്‍കിക്കൊണ്ട് ശക്തമായ ഒരു അഭ്യര്‍ഥനയായി നമ്മുടെ മനസ്സാക്ഷിയ്ക്കുമുമ്പില്‍ ഈ സന്ദേശം ഫ്രാന്‍സീസ് പാപ്പാ അവതരിപ്പിക്കുന്നു. 

13/06/2017 17:00