2017-06-08 08:33:00

ബാലവേല ഇനിയും ഭാരതത്തിന്‍റെ ശാപമെന്ന് ‘കാരിത്താസ്’


‘കാരിത്താസ്’ ഇന്ത്യയുടെ (Caritas India) വക്താവ്, ആന്‍റെണി ചെത്രിയുടെ പ്രസ്താവന.

സ്കൂളില്‍ പഠിക്കേണ്ട നല്ലൊരു ശതമാനം കുട്ടികള്‍ ഇന്ത്യയില്‍ ഇനിയും ബാലവേലയ്ക്ക് അടിമകളാക്കപ്പെടുന്നുണ്ട്. 7-നും 14-നും ഇടയ്ക്കു വയസ്സുപ്രായമുള്ള 4 ലക്ഷത്തോളം കുട്ടികള്‍ ആഡ്രപ്രദേശില്‍ മാത്രം തുണിമില്ലുകള്‍, ഖനികള്‍, ഹോട്ടലുകള്‍, ആഭരണ നിര്‍മ്മിതി, കെട്ടിടനിര്‍മ്മാണം എന്നീ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ‍ജൂണ്‍ 6-‍Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ ചെത്രി ചൂണ്ടിക്കാട്ടി.

വന്‍നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും കുട്ടികളെ ധാരാളമായി വീട്ടുജോലികള്‍ക്കും ഉപോയഗിക്കുന്നുണ്ട്. കുട്ടികളുടെ ശാരിരികവും ലൈംഗികവും, വൈകാരികവുമായ പീഡനക്കേസുകള്‍ ഗാര്‍ഹികമേഖലയില്‍ വിരളമല്ലെന്ന് സര്‍ക്കാരേതര ഏജെന്‍സികളുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. 12-മുതല്‍ 16-വരെ മണിക്കൂറുകള്‍ - അത് തൊഴില്‍ശാലയിലോ, ഹോട്ടലിലോ വീട്ടിലോ എവിടെയുമാവട്ടെ കഠിനാദ്ധ്വാനം ചെയ്യേണ്ടിവരുന്ന കുട്ടികള്‍ അടിമത്വമാണ് അനുഭവിക്കുന്നതെന്ന് ‘കാരിത്താസ് ഇന്ത്യയുടെ പ്രസ്താവന വ്യക്തമാക്കി.

ദാരിദ്യവും അറിവില്ലായ്മയുമാണ് കുട്ടികളെ തൊഴില്‍ മേഖലകളിലേയ്ക്ക് ആകര്‍ഷിക്കുന്നത്. തൊഴില്‍മേഖലകളില്‍ അവരുടെ ഭാവിയും ആരോഗ്യവും വളര്‍ച്ചയും ചൂഷണചെയ്യുപ്പെടുകയാണ്. കാരിത്താസിന്‍റെ വക്താവ് കുറ്റപ്പെടുത്തി.  2011-ലെ കണക്കുകള്‍ പ്രകാരം 40 ലക്ഷത്തില്‍ അധികം കുട്ടികള്‍ ഭാരതത്തില്‍ ബാലവേലയ്ക്ക് അടമകളാക്കപ്പെട്ടിട്ടുണ്ട്. 2017-ലെ യൂണിസെഫിന്‍റെ കണക്കുപ്രകാരം ഇനിയും ഗണ്യമായ മാറ്റം ഭാരതത്തിലെ ബാലവേലയുടെ അവസ്ഥയില്‍ ഉണ്ടായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത് പ്രസ്താവന തെളിയിച്ചു.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാവുന്ന വിധം ഇന്ത്യയിലെ നിയമങ്ങള്‍ ഇനിയും ശക്തവും ഫലപ്രദവുമല്ല. ഉള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുവാന്‍ ദേശീയ പ്രാദേശിക സര്‍ക്കാരുകള്‍ അനാസ്ഥ കാണിക്കുന്നുണ്ടെന്നും കാരിത്താസിന്‍റെ വക്താവ് ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.