സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

പാപ്പായുടെ ‘സ്കോളാസ് ഒക്കുരേന്തസ്’ ഇറ്റലിയില്‍ വേരുപിടിക്കുന്നു!

ഫുട്ബോള്‍ താരം റൊണള്‍ദിഞ്ഞോയും സ്കോളാസിന്‍റെ ആഗോള ഡയറക്ടര്‍ ഹൊസെ കൊറാലസും പാപ്പായ്ക്കൊപ്പം... 2014 - AFP

08/06/2017 20:09

‘സ്ക്കൂളുകളുടെ കൂട്ടായ്മ’ എന്നാണ് യുവജനങ്ങളുടെ ഈ ഉപവിപ്രസ്ഥാനത്തിന്‍റെ ലത്തീന്‍ പേരിന് അര്‍ത്ഥം.   കൂട്ടുചേരുന്ന സ്കൂളുകള്‍....!

പാപ്പാ ഫ്രാന്‍സിസ് സ്ഥാപകനായ യുവജനങ്ങളുടെ ഉപവി പ്രസ്ഥാനം, സ്കോളാസ് ഓക്കുരേന്തസ്സിന് (Scholas Occurentes) റോമില്‍ ഓഫിസ് തുറക്കും.  പരിപാടിയില്‍ പാപ്പാ സന്നിഹിതനാകും. വത്തിക്കാന്‍ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് അറിയിച്ചു.

ജൂണ്‍ 9-Ɔ൦ തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നരം 5 മണിക്ക് റോമില്‍ ത്രസ്തേവരെയ്ക്കടുത്ത് (Trastevere) കലിസ്തോ ചത്വരത്തിലുള്ള (Piazza di San Calisto) വത്തിക്കാന്‍റെ കെട്ടിടസമുച്ചയത്തിലാണ് സ്കോളസ് ഒക്കുരേന്തസിന്‍റെ റോം ഓഫിസ് തുറക്കപ്പെടുന്നത്.  2013-ല്‍ സ്ഥാനമേറ്റ വര്‍ഷം തന്നെ അര്‍ജന്‍റീന-ഇറ്റലി, ഒരു സൗഹൃദ ഫുഡ്ബോള്‍ മത്സരത്തോടെ റോമില്‍ സ്ക്കോളാസിന് പാപ്പാ തുടക്കമിട്ടിരുന്നു. ഇറ്റലി, ബ്രസീല്‍, അര്‍ജന്‍റീന, സ്പെയിന്‍ രാജ്യങ്ങളുടെ വന്‍താരനിര പാപ്പായുടെ പ്രസ്ഥാനത്തോടു സഹകരിക്കാന്‍ അന്ന് എത്തിയിരുന്നു.  

ബ്യൂനസ് ഐരസില്‍ മെത്രാപ്പോലീത്തയായിരിക്കെ 2001-ല്‍ പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ട യുവജനങ്ങള്‍ യുവജനങ്ങളെ തുണയ്ക്കുന്ന ഉപവിപ്രസ്ഥാനമാണിത്. ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലുമായി വളര്‍ന്നവരികയാണ് സ്കോളാസ് ഓക്കുരാന്തസ്സ് (Scholas Occurentes)! സ്ക്കൂളുകളുടെ കൂട്ടായ്മ എന്നാണ് ഈ ലത്തീന്‍ പേരിന് അര്‍ത്ഥം.  കഴിവും പ്രാപ്തിയുമുള്ള യുവജനങ്ങള്‍ സമൂഹത്തിന്‍റെ എല്ലാ മേഖലകളില്‍നിന്നും മുന്നോട്ടുവന്ന് നിര്‍ധനരായ തങ്ങളുടെ സമപ്രായക്കാരെ തുണ്യ്ക്കുന്നതിന് തുടക്കംകുറിച്ച പ്രസ്ഥാനമാണിത്. 10-ഉം 19-ഉം വയസ്സിന് ഇടയിലുള്ള യുവജനങ്ങള്‍ ലോക ജനസംഖ്യയുടെ 20 ശതമാനമാണ്. അവരില്‍ ബഹുഭൂരിപക്ഷവും വകസ്വരരാജ്യങ്ങളിലുമാണ്. അതിനാല്‍ യുവജനങ്ങള്‍ തങ്ങളുടെ സമപ്രായക്കാരെ തുണയ്ക്കുന്ന പ്രക്രിയയ്ക്ക് വലിയ മാനവിക മൂല്യമുണ്ട്. അങ്ങനെ അവര്‍ നന്മകളുടെ പ്രായോക്താക്കളാകുക മാത്രമല്ല, സാമൂഹ്യപ്രതിസന്ധികളെ മറികടക്കാനുള്ള ഉത്തരവാദിത്വത്തില്‍ ചെറുപ്രായത്തിലെ പങ്കുചേര്‍ന്നുകൊണ്ട് നല്ല പൗരന്മാരായി തീരുന്നുമെന്നും പ്രസ്ഥാനം വിശ്വസിക്കുന്നു.

ജന്മനാടായ അര്‍ജന്‍റീനായിലെ ദേശീയ ഫുഡ്ബോള്‍ താരങ്ങളെയും സാസ്ക്കാരിക വേദിയിലെ മറ്റു യുവപ്രതിഭകളെയും പാപ്പാ ഫ്രാന്‍സിസ് എപ്രകാരം ഈ പ്രസ്ഥാനംവഴി, scholas Occurentes വഴി രാജ്യത്തെ പാവങ്ങളായ യുവജനങ്ങളുടെ സമുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുകാരാക്കിയെന്നതിനു തെളിവാണ്, സ്കോളസ് ഒക്കുരേന്തസ് ഇത്രയും വേഗം വളര്‍ന്ന് പന്തലിച്ചുനില്ക്കുന്നത്. 

ചിത്രം:  ബ്രസീലിയന്‍ ഫുട്ബോള്‍ താരം റൊണള്‍ദീഞ്ഞോ, ഹൊസെ കൊരാലസ്-സ്കോളാസിന്‍റെ ആഗോള ഡയറക്ടര്‍... പാപ്പായ്ക്കൊപ്പം.


(William Nellikkal)

08/06/2017 20:09