2017-05-30 12:40:00

ക്രിസ്തീയാനന്ദവും ദൈവിക കാരുണ്യവും- പാപ്പായുടെ ട്വീറ്റുകള്‍


ക്രിസ്തീയാനന്ദത്തിന്‍റെ ഉറവിടം പരിശുദ്ധാരൂപിയാണെന്ന് മാര്‍പ്പാപ്പാ.

തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ചൊവ്വാഴ്ച (30/05/17) കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്

“ക്രിസ്തീയാനന്ദം നിര്‍ഗ്ഗമിക്കുന്നത് പരിശുദ്ധാരൂപിയില്‍ നിന്നാണ്, അവിടന്ന് നമുക്കു യഥാര്‍ത്ഥ സ്വാതന്ത്ര്യവും നമ്മുടെ സഹോദരീസഹോദരന്മാര്‍ക്ക് യേശുവിനെ എത്തിച്ചുകൊടുക്കുകയെന്ന ദാനവും പ്രദാനം ചെയ്യുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

തിങ്കളാഴ്ചത്തെ (29/05/17) ട്വിറ്റര്‍ സന്ദേശത്തില്‍ പാപ്പാ ദൈവത്തിന്‍റെ  അനന്തകാരുണ്യത്തെയും കന്യകാമറിയത്തിന്‍റെ സാന്നിധ്യത്തെയുംക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്നു.

“കാരുണ്യത്താല്‍ നരകുലത്തിനു മേല്‍ കുനിയുന്നതില്‍ ദൈവം ഒരിക്കലും തളരുന്നില്ല എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നതാണ് പരിശുദ്ധ കന്യകാമറിയത്തിന്‍റെ  മാതൃസന്നിഭ സാന്നിധ്യം” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.