സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

കോംഗൊ റിപ്പബ്ലിക്കില്‍ സമാധാനവും ഭദ്രതയും ഉറപ്പു വരുത്തുക

ആഫ്രിക്കന്‍ നാടായ കോംഗൊ റിപ്പബ്ലിക്കില്‍ സമാധാനവും ഭദ്രതയും ഉറപ്പു വരുത്തുന്നതിന് അന്നാട്ടിലെ ബ്ക്കവു പ്രവിശ്യയിലെ കത്തോലിക്കാമെത്രാന്മാര്‍ അഭ്യര്‍ത്ഥിക്കുന്നു.

പൗരന്മാരെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ജനങ്ങളെ നിരാശയിലേക്കു തള്ളിയിടുകയാണെന്നും സായുധസംഘങ്ങള്‍ പെരുകുകയാണെന്നും അടുത്തയിടെ ചേര്‍ന്ന സമ്മേളനത്തില്‍ മെത്രാന്മാര്‍ ആശങ്കയും ധാര്‍മ്മികരോഷവും രേഖപ്പെടുത്തി.

അന്നാട്ടില്‍ രാഷ്ട്രീയമേഖലയില്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുന്ന അഴിമതി ഗുരുതരമായ ധാര്‍മ്മിക പ്രതിസന്ധിയാണെന്നും ഇന്നത്തെ അവസ്ഥ അരാജകത്വത്തിലേക്കുള്ള വാതില്‍ തുറക്കുകയാണെന്നും മെത്രാന്മാര്‍ ഭയപ്പെടുന്നു.

ആകയാല്‍ സമൂഹത്തില്‍ പ്രവര്‍ത്തനനിരതരായ സകലരും സത്യത്തെ മുറുകെപ്പിടിക്കണമെന്ന് മെത്രാന്മാര്‍ ഓര്‍മ്മിപ്പിക്കുകയും അതിനു മാത്രമെ സമാധാനപരവും ഏകതാനവുമായ ഒരു സമൂഹത്തിന് രൂപമേകാന്‍ കഴിയുകയുള്ളുവെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.

 

30/05/2017 12:54