2017-05-26 10:23:00

" സുഡര്‍" : മയക്കുമരുന്നുവിരുദ്ധ പോരാട്ടത്തില്‍


1989ല്‍ സ്ഥാപിതമായ "സുഡര്‍" (SUDAR)  എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന  "സൊസൈറ്റി യുണൈറ്റഡ് ഫോര്‍ ഡീ അഡിക്ഷന്‍ ആന്‍റ് റീഹാബിലിറ്റേഷന്‍" (SOCIETY UNITED FOR DE-ADDICTION  AND REHABILITATION)  എന്ന  സംഘടനയുടെ സ്ഥാപകയും മനശാസ്ത്രജ്ഞയുമായ ശ്രീമതി ഗീത ജേക്കബുമായി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തുന്ന  അഭിമുഖം

“ദൈവത്തിന്‍റെ സ്വന്തം നാട്” എന്ന വിശേഷണം, പലവിധത്തിലുള്ള സാമൂഹ്യതിന്മകളുടെ  അതിപ്രസരത്താല്‍, ഇന്ന് ഒട്ടും ചേരാത്ത ഒരവസ്ഥയില്‍ എത്തിയിരിക്കുന്ന കൊച്ചുകേരളത്തില്‍ ഈ അവസ്ഥയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും വഴിയൊരുക്കുന്ന ഘടകങ്ങളി‍ല്‍ ഒന്നാണ് ലഹരിവസ്തുക്കളുടെ, അഥവാ, മദ്യം മയക്കുമരുന്നു എന്നിവയുടെ ഉപയോഗം. കേരളത്തില്‍ മാത്രം ഒതുങ്ങിലനില്ക്കുന്നതല്ല മയക്കുമരുന്നു ദുരുപയോഗമെന്നും അത് ആഗോളവ്യാപകമാണെന്നും നമുക്കറിയാമല്ലൊ. മയക്കുമരുന്നുപയോഗം യുവതയുടെ, അങ്ങനെ, സമൂഹത്തിന്‍റെതന്നെ, ഒരു ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. മയക്കുമരുന്നുപയോഗത്തിന്‍റെ ദൂഷ്യഫലം ആ ഉപയോഗത്തില്‍ മാത്രമായി ചുരുങ്ങുന്നില്ല മറിച്ച് സമൂഹത്തില്‍ പല തിന്മകള്‍ക്കും ജന്മമേകുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം ശക്തിയാര്‍ജ്ജിച്ചിരിക്കുന്ന ഒരു സംസ്ഥാനമായ കേരളത്തിലും കേരളത്തിനു പുറത്ത് തമിഴ്നാട്ടിലും മയക്കുമരുന്നപയോഗത്തിനെതിരെ ബോധവല്ക്കരണം നടത്താനും മയക്കുമരുന്നിനടിമകളായവരെ പുനരധിവസിപ്പിക്കാനും, വെളിച്ചം, ദീപനാളം, ജ്വാല, എന്നൊക്കെ അര്‍ത്ഥം വരുന്ന “സുഡര്‍” എന്ന സംഘടന സ്ഥാപിച്ചുകൊണ്ട് നിശ്ചയദാര്‍ഢ്യത്തോടെ സധൈര്യം ഇറങ്ങിത്തിരിച്ച ശ്രീമതി ഗീത ജേക്കബ് ഈ സംഘടനയുടെ സ്ഥാപന പശ്ചാത്തലവും അഭിമുഖീകരിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളും വിവരിക്കുന്നു ഈ അഭിമുഖത്തിന്‍റെ ആദ്യ ഭാഗത്ത്.

അഭിമുഖം, ഒന്നാം ഭാഗം :

രണ്ടാം ഭാഗം:

അവസാനഭാഗം-3:








All the contents on this site are copyrighted ©.