2017-05-25 09:21:00

ഇറ്റലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ബസേത്തി


മദ്ധ്യഇറ്റലിയിലെ പെറൂജാ-പിയേവെ അതിരൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസേത്തിയെയാണ്  പുതിയ പ്രസിഡന്‍റായി മെയ് 24-Ɔ൦ തിയതി ബുധനാഴ്ച പാപ്പാ നിയോഗിച്ചത്. 2014-ലാണ് അദ്ദേഹം കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടത്.  വത്തിക്കാനില്‍ സംഗമിച്ച ഇറ്റലിയിലെ മെത്രാന്‍ സമിതിയുടെ നാമനിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ബസ്സേത്തിയുടെ നിയമനം പാപ്പാ പ്രഖ്യാപിച്ചത്.

മുന്‍പ്രസിഡന്‍റും ജനോവ അതിരൂപതാദ്ധ്യനുമായ കാര്‍ദ്ദിനാള്‍ ആഞ്ചലോ ബഞ്ഞോസ്ക്കോ തല്‍സ്ഥാനത്ത് രണ്ടു കാലയളവ്, 6 വര്‍ഷക്കാലം പൂര്‍ത്തിയാക്കിയതോടെയാണ് കര്‍ദ്ദിനാള്‍ ബസേത്തിയുടെ പുതിയ നിയമനമുണ്ടായത്.

പാപ്പാ മെത്രാനായിരിക്കുന്ന റോമാ രൂപതയും ഉള്‍പ്പെടുന്ന മെത്രാന്‍ സമിതിയാണിത്. വത്തിക്കാനില്‍ സംഗമിച്ച നാലുദിവസത്തെ വാര്‍ഷിക സംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസും അതിനാല്‍ പങ്കെടുത്തിരുന്നു. ആദ്യദിനത്തില്‍ തന്നെ മെത്രാന്‍ സംഘത്തെ പാപ്പാ അഭിസംബോധചെയ്തു.  മെയ് 22-Ɔ൦ തിയതി തിങ്കളാഴ്ച മുതല്‍ 25-Ɔ൦ തിയതി വ്യാഴാഴ്ചവരെയായിരുന്നു സമിതിയുടെ  70-Ɔ൦ സംഗമം വത്തിക്കാനിലെ സിനഡു ഹാളില്‍ സംഗമിച്ചത്.








All the contents on this site are copyrighted ©.