2017-05-22 13:31:00

സംഭാഷണവും കൂട്ടായ്മയും: ഭാവി കെട്ടിപ്പടുക്കുന്നതിന്


സംഭാഷണത്തിനും കൂട്ടായ്മയക്കും ഊന്നല്‍ നല്കാനും സ്വകേന്ദ്രീകൃതശൈലിയ്ക്കെതിരെ പോരാടാനും പാപ്പാ ദിവ്യഗുരുവിന്‍റെ ഭക്തശിഷ്യകള്‍ (PIOUS DISCIPLES OF THE DIVINE MASTER) എന്ന സന്ന്യാസിനിസമൂഹത്തെ ആഹ്വാനം ചെയ്യുന്നു.

ഈ സന്ന്യാസിനി സമൂഹത്തിന്‍റെ റോമില്‍ ഏപ്രില്‍ 10ന് ആരംഭിച്ചതും മെയ് 28 വരെ നീളുന്നതുമായ ഒമ്പതാം പൊതുസംഘത്തില്‍, അഥവാ, ജനറല്‍ ചാപ്റ്ററില്‍ സംബന്ധിക്കുന്ന 50ലേറെപ്പേരടങ്ങിയ സംഘത്തെ തിങ്കളാഴ്ച (22/05/17) വത്തിക്കാനില്‍ സ്വീകരിച്ചു     സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഒറ്റപ്പെട്ടുനിന്നുകൊണ്ടും സ്വന്തം ശക്തികൊണ്ടും മാത്രം ആര്‍ക്കും  ഭാവികെട്ടിപ്പടുക്കാനാകില്ല എന്ന വസ്തുത എടുത്തുകാട്ടിയ പാപ്പാ നമ്മുടെ ഈ കാലഘട്ടത്തിലെ സകലരുമായും, വ്യത്യസ്ത സിദ്ധികളുള്ള സര്‍പ്പിതജീവിത സമൂഹങ്ങളുമായും സംഭാഷണത്തിലേര്‍പ്പെടേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

ശ്രവണത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയു കലയുടെ നൈരന്തര്യ അഭ്യസനത്തില്‍ തളരാതിരിക്കാന്‍ പാപ്പാ പ്രചോദനം പകര്‍ന്നു.

ക്രിയാത്മകമായ വിശ്വസ്തതയും അത്യുത്സാഹത്തോടുകൂടിയ അന്വേഷണവും സമര്‍പ്പിതരില്‍ നിന്നാവശ്യപ്പെടുന്ന വലിയ വെല്ലുവിളികളുടെതായ ഈ കാലഘട്ടത്തില്‍ ശ്രവണവും പങ്കുവയ്ക്കലും എന്നത്തെക്കാളുപരി ഇന്നാവശ്യമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ക്രിസ്ത്വാനുഗമനത്തില്‍ ആനന്ദത്തിന്‍റെ പ്രാധാന്യവും അടിവരിയിട്ടു കാട്ടിയ പാപ്പാ അധികൃതമായ ആനന്ദം സമ്പൂര്‍ണ്ണമായ ഒരു ജീവിതത്തിന്‍റെ ഉപരി വിശ്വാസയോഗ്യമായ ഒരു സാക്ഷ്യമാണെന്ന് ഉദ്ബോധിപ്പിച്ചു.

 








All the contents on this site are copyrighted ©.