2017-05-22 13:28:00

പരിശുദ്ധാത്മാവും നമ്മുടെ അടഞ്ഞ ഹൃദയവും


അടഞ്ഞ ഹൃദയത്തിലേക്ക് പരിശുദ്ധാത്മാവിന് പ്രവേശിക്കാനാകില്ല എന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ തിങ്കളാഴ്ച (22/05/17) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്ന ഫ്രാന്‍സീസ് പാപ്പാ.

യേശു നല്കിയ മഹാദാനമാണ് പരിശുദ്ധാരൂപിയെന്നും നമ്മെ ശരിയിലേക്കു നയിക്കുന്നതും സകലതും നമ്മെ പഠിപ്പിക്കുന്നതും ഈ അരൂപിയാണെന്നും ഉദ്ബോധിപ്പിച്ച പാപ്പാ ഹൃദയം തുറന്നിടാനുള്ള അനുഗ്രഹത്തിനായി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുന്നുണ്ടോയെന്നും പരിശുദ്ധാരൂപിയെയും അവിടത്തെ പ്രചോദനങ്ങളും തിരിച്ചറിയുന്നതിനായി ശ്രമിക്കുന്നുണ്ടോയെന്നും ആത്മശോധനചെയ്യാന്‍ എല്ലാവരെയും ക്ഷണിച്ചു.

 








All the contents on this site are copyrighted ©.