2017-05-20 13:01:00

സമാധാനം പടുത്തുയര്‍ത്തപ്പെടേണ്ട ചതുര്‍ സ്തംഭങ്ങള്‍


സമാധാനം നീതിയിന്മേല്‍ പണിതുയര്‍ത്തപ്പെടണം, പാപ്പാ.

വിവധഭാഷകളിലായി 3 കോടിയിലേറെവരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച കുറിച്ച സന്ദേശത്തിലാണ് ഇതു കാണുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്:

“സമാധാനം കെട്ടിപ്പടുക്കപ്പെടേണ്ടത് നീതിയുടെയും സമഗ്ര മാനവ പുരോഗതിയുടെയും മനുഷ്യാവകാശങ്ങളോടുള്ള ആദരവിന്‍റെയും സൃഷ്ടിയുടെ സംരക്ഷണത്തിന്‍റെയും മേലാണ്”

പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.