2017-05-15 13:31:00

പലസ്തീന്‍ ജനതയുടെ ജീവിതം സാധാരണനിലയിലാക്കപ്പെടണം


ഇസ്രായേലിലും പലസ്തീനിലും പലസ്തീന്‍കാരുടെ ജീവിതത്തെ സാധാരണജീവിതത്തിന്‍റെ പൊയ്മുഖമണിഞ്ഞിയിച്ചിരിക്കുന്നുവെന്ന് വിശുദ്ധനാട്ടിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘത്തിന്‍റെ നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള സമിതി.

അവിടങ്ങളില്‍ അരങ്ങേറുന്ന മൗലിക മനുഷ്യാവകാശ ധ്വംസനങ്ങളെ അവഗണിച്ചുകൊണ്ട് പലസ്തീന്‍ പൗരന്മാരുടെ ജീവിതം സാധാരണരീതിയില്‍ തുടരുന്നതായ ഒരു പ്രതീതിയുളവാക്കുകയാണെന്ന് ഈ സമതിയുടെ ഒരു രേഖ വെളിപ്പെടുത്തുന്നു.

അസാധാരണത്വത്തെ സാധാരണമാക്കിക്കാണിക്കാതെ കാര്യങ്ങള്‍ ശരിയായ രീതിയിലാക്കിത്തീര്‍ക്കേണ്ടതിനെക്കുറിച്ച് ഇസ്രായേല്‍ അധികാരികളുമായി ബന്ധംനിലനിറുത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും അവബോധം പുലര്‍ത്തേണ്ടതിന്‍റെ   ആവശ്യകത ഈ സമിതി ചൂണ്ടിക്കാട്ടുന്നു.  

 

 








All the contents on this site are copyrighted ©.