2017-05-10 19:53:00

വിവാഹത്തിനുള്ള ഒരുക്കം ഇനിയും മെച്ചപ്പെടണമെന്ന് വത്തിക്കാന്‍


മെയ് 9-Ɔ൦ തിയതി ചൊവ്വാഴ്ച തെക്കെ ഇറ്റലിയിലെ കന്തന്‍സാരെ-സ്വിലാച്ചി അതിരൂപത  വിവാഹജീവിതത്തെ സംബന്ധിച്ച ചര്‍ച്ചാസമ്മേളനം സംഘടിപ്പിച്ചു. യുവജനങ്ങള്‍ക്കു നല്കുന്ന വിവാഹത്തിനുള്ള ഒരുക്കം ഇനിയും പോരെന്ന്  അതില്‍  പങ്കെടുത്ത മെത്രാന്മാരുടെ സിന‍ഡുസമ്മേളത്തിന്‍റെ ജനറല്‍ സെക്രട്ടറി, കര്‍ദ്ദിനാള്‍ ബാള്‍ദിസേരി അഭിപ്രായപ്പെട്ടു.

വിവാഹത്തിന്‍റെ മൂല്യം, സമ്പന്നത എന്നിവ കണ്ടെത്താന്‍ യുവജനങ്ങളെ സഹായിക്കണമെന്ന് മെത്രാന്മാരുടെ സിന‍‍ഡുസമ്മേളനത്തിന്‍റെ ജനറല്‍ സെക്രട്ടറി, കര്‍ദ്ദിനാള്‍ ലൊറേന്‍സോ ബാള്‍ദിസ്സേരി പ്രസ്താവിച്ചു. രൂപതകള്‍ സംഘടിപ്പിക്കുന്ന ഏതാനും ദിവസത്തെ ക്ലാസ്സുകള്‍കൊണ്ട് വിവാഹത്തിനുള്ള യുവനങ്ങളുടെ ഒരുക്കം പൂര്‍ത്തിയാകുന്നില്ല... കര്‍ദ്ദിനാല്‍ ബാള്‍ദിസേരി, സിനഡിന്‍റെ ജനറല്‍ സെക്രട്ടറി.

വിവാഹത്തിനു  തൊട്ടുമുന്‍പു രൂപതകള്‍ നടത്തുന്ന ഏതാനും ദിവസത്തെ ക്ലാസ്സുകളില്‍ യുവജനങ്ങള്‍ പങ്കെടുത്തതുകൊണ്ട് മാത്രം തൃപ്തരാകരുത്. കുടുംബങ്ങള്‍ പരസ്പരം അറിയാനും, യുവജനങ്ങള്‍ അവരുടെ ജീവിതപങ്കാളികളെ ശരിയാംവണ്ണം തിരഞ്ഞെടുക്കാനും യുവത്വത്തില്‍തന്നെ വിവാഹത്തിനുള്ള തായ്യാറെടുപ്പുകള്‍ നടത്തേണ്ടത് അനിവാര്യമാണ്. വിവാഹത്തെയും കുടുംബത്തെയും സംബന്ധിച്ച് ഇന്ന് ലോകത്തെ അജപാലന സാമൂഹ്യചുറ്റുപാടുകളില്‍ നിലനിര്‍ത്തുന്ന കാഴ്ചപ്പാടിലും, രൂപീകരണ ശൈലിയിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി പറഞ്ഞു.

അതിനാല്‍ വിവാഹത്തിനു മുന്‍പും അതിനുശേഷവുമുള്ള ജീവതത്തില്‍ യുവജനങ്ങളെ സഹായിക്കാന്‍ തക്കവിധം ഇന്ന് അജപാലനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദ്യം അതിന് ആവശ്യമായ പരിശീലനവും അറിവും നല്കേണ്ടത് അനിവാര്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ബാള്‍ദിസ്സേരി പ്രസ്താവിച്ചു. വിവാഹാന്തസ്സില്‍ പ്രവേശിച്ചവരെ ക്ഷമയോടും ശ്രദ്ധാപൂര്‍വ്വും അനുഗമിക്കുന്ന മനോഭാവവും അജപാലനവിവേകവും ഇന്ന് ശുശ്രൂഷാമേഖലയില്‍ വൈദികര്‍ക്കും സന്ന്യസ്തര്‍ക്കം മറ്റ് പ്രേഷിതര്‍ക്കും ആവശ്യമായ ഗുണമാണെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി വ്യക്തമാക്കി.

ഉറപ്പുള്ളതും അടിത്തറയുള്ളതുമായ കുടുംബബന്ധങ്ങള്‍ രൂപീകരിക്കാനും വളര്‍ത്താനുമാണ് ഈ അജപാലന പിന്‍തുടര്‍ച്ചയും പിന്‍ചെല്ലലുമെന്ന്, യുവജനങ്ങളെയും കുടുംബങ്ങളെയും സംബന്ധിച്ച ആഗോളസഭയുടെ ആസന്നമാകുന്ന (ഒക്ടോബര്‍ 2018-ലെ) സിനഡിന്‍റെ ജനറല്‍ സെക്രട്ടറി, കര്‍ദ്ദിനാള്‍ ബാള്‍ദിസേരി മെയ് 9-Ɔ൦ തിയതി ചെവ്വാഴ്ച റോമില്‍ നല്കിയ പ്രസ്താവനയില്‍ വിവരിച്ചു. 








All the contents on this site are copyrighted ©.