2017-05-06 13:06:00

സ്പെയിനില്‍ 7 നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവര്‍


സ്പെയിനില്‍ 7 നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.

തിരുഹൃദയപ്രേഷിതസമൂഹത്തിലെ അംഗങ്ങളയിരുന്ന അന്തോണിയൊ അറിബാസ് ഹൊര്‍ത്തിഗ്വേലയും (Antonio Arribas Hortigüela) 6 സഹസമര്‍പ്പിതരുമാണ് ശനിയാഴ്ച (06/05/17) ജിറോണയില്‍ നടന്ന തിരുക്കര്‍മ്മ മദ്ധ്യേ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടത്.

ഈ വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മത്തില്‍  ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

നവവാഴ്ത്തപ്പെട്ടവരെല്ലാം സ്പെയിന്‍ സ്വദേശികളാണ്. സ്പെയിനിലെ ആഭ്യന്തരകലാപകാലത്ത് 1936 സെപ്ററംബര്‍ 29 നാണ് ജിറോണ പ്രവിശ്യയില്‍ വച്ച് ഇവര്‍ വധിക്കപ്പെട്ടത്.

നവവാഴ്ത്തപ്പെട്ട അന്തോണിയൊ അറിബാസ് ഹൊര്‍ത്തിഗ്വേലയ്ക്ക് അന്ന് പ്രായം 28 മാത്രമായിരുന്നു.

നവവാഴ്ത്തപ്പെട്ടവരായ ഈ സപ്തനിണസാക്ഷികളുടെയും ഭൗതികാവശിഷ്ടങ്ങള്‍ കാനെത്ത് ദെ മാര്‍ എന്ന സ്ഥലത്തുള്ള സെമിത്തേരിയില്‍   അടക്കം ചെയ്തിരിക്കുന്നു.








All the contents on this site are copyrighted ©.