സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

"ധൈര്യശാലിയായ പാപ്പാ...!" മുന്‍പാപ്പായെക്കുറിച്ചൊരു പുസ്തകം

ചിന്തകനും സംഗീതജ്ഞനുമായ പാപ്പാ റാത്സിങ്കര്‍ - RV

05/05/2017 09:16

ദൈവശാസ്ത്ര പണ്ഡിതനും ചിന്തകനുമായ ബെനഡിക്ട് 16-Ɔമന്‍ പാപ്പായുടെ ജീവചരിത്രം.

ധൈര്യശാലിയായ പാപ്പാ” – പുസ്തകം പ്രകാശനംചെയ്യപ്പെട്ടു. മുന്‍പാപ്പാ ബനഡിക്ട് 16-Ɔമന്‍റെ ജീവിതത്തിലേയ്ക്ക് വെളിച്ചംവീശുന്ന പുസ്തകം റോമില്‍ പ്രകാശനംചെയ്യപ്പെട്ടു.  മെയ് 3-Ɔ൦ തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന് വത്തിക്കാന്‍ റേഡിയോയുടെ മാര്‍ക്കോണി ഹാളിലാണ് പ്രകാശനകര്‍മ്മം നടന്നത്. മീമോ മ്യൂളോ എന്ന വിഖ്യാതനായ റോമന്‍ ജീവചരിത്രകാരനാണ് ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന മുന്‍പാപ്പാ ബനഡിക്ടിന്‍റെ ജീവിചരിത്രം ഇറ്റാലിയന്‍ ജര്‍മ്മന്‍ ഇംഗ്ലിഷ് ഭാഷകളില്‍ പുറത്തുകൊണ്ടുവരുന്നത്.   റാത്സിങ്കര്‍ ഫൗണ്ടേഷനാണ് ഇതിന്‍റെ പ്രസാധകര്‍.

സഭയുടെ ദൈവശാസ്ത്ര പണ്ഡിതനും ചിന്തകനുമായ ബെനഡിക്ട് 16-Ɔമന്‍ പാപ്പായുടെ ജീവചരിത്രകാരന്‍, പീറ്റര്‍ സീവാള്‍ഡു 2016-ല്‍ റാത്സിങ്കര്‍ ഫൗണ്ടേഷനുവേണ്ടി പ്രസിദ്ധപ്പെടുത്തിയ ‘അവസാന മൊഴികള്‍,  The Last Testaments  എന്ന ഗ്രന്ഥത്തിനുശേഷം പുറത്തുവരുന്ന ശ്രദ്ധേയമായ രചനയായിരിക്കും ധൈര്യശാലിയായ പാപ്പാ - The Pope of courage – the profile of Pope Benedict XVI by Mimmo Muolo.Ratzinger Foundation.  

റാത്സിങ്കര്‍ ഫൗണ്ടേന്‍റെ പ്രസിഡന്‍റ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി,  എഴുത്തുകാരന്‍ പീറ്റര്‍ സീവാള്‍ഡ്, പ്രശസ്തനായ ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ അന്ത്രെയ തോര്‍ണിയേല്ലി തുടങ്ങിയ പ്രമുഖര്‍ റോമിലെ പുസ്തകപ്രകാശന ചിടങ്ങില്‍ പങ്കെടുത്തു. വിശ്രമജിവിതം നയിക്കുന്ന പാപ്പാ റാത്സിങ്കറിന്‍റെ മുന്‍സെക്രട്ടറിയും, അപ്പസ്തോലിക അരമനയുടെ പ്രീഫെക്ടും, ഇപ്പോഴും പാപ്പായുടെ സഹായിയുമായ  ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ജാന്‍സ്വെയിനും പ്രകാശനകര്‍മ്മത്തില്‍ പങ്കെടുത്തു. 


(William Nellikkal)

05/05/2017 09:16