2017-04-28 12:52:00

ധന്യയായ നുദേ ലെയൊപൊള്‍ദീന വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്


ധന്യയായ നുദേ ലെയൊപൊള്‍ദീന (NAUDET LEOPOLDINA) ശനിയാഴ്ച (29/04/17) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടും.

ഉത്തര ഇറ്റലിയിലെ വെറോണയില്‍ നടക്കുന്ന വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന തിരുക്കര്‍മ്മത്തില്‍ ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്ത് വിശുദ്ധരു‍ടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാല്‍ ആഞ്ചെലൊ അമാത്തൊ മുഖ്യകാര്‍മ്മികത്വം വഹിക്കും.

ഇറ്റലിയിലെ ഫിരേന്‍സെയില്‍, അഥവാ, ഫ്ലോറന്‍സില്‍ 1773 മെയ് 31 നായിരുന്ന ധന്യ നുദേ ലെയൊപൊള്‍ദീനയുടെ ജനനം. പിതാവ് ഫ്രാന്‍സ് സ്വദേശിയും മാതാവ് ഹംഗറി വംശജയും ആയിരുന്നു.

നീതിമാനായ മനുഷ്യന്‍ വിശ്വാസത്താല്‍ ജീവിക്കുന്നു എന്ന ഉറച്ചബോധ്യം പുലര്‍ത്തിയിരുന്ന ധന്യ നുദേയുടെ സവിശേഷ അചഞ്ചല വിശ്വാസംതന്നെ ആയിരുന്നു. ഈ വിശ്വാസം എല്ലാ മേഖലകളിലും വ്യാപിക്കുന്ന ഉപവിയിലൂടെ അവളില്‍ ആവിഷ്കൃതമായി. നിര്‍ദ്ധനരായ കുട്ടികള്‍ സൗജന്യ വിദ്യഭ്യാസം നലകുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്ന അവള്‍ 1809 ല്‍ “തിരുക്കുടുംബത്തിന്‍റെ  സഹോദരികള്‍” എന്ന പേരില്‍ ഒരു സന്ന്യാസിനി സമൂഹം സ്ഥാപിക്കുകയും ചെയ്തു.

ദൈവത്തില്‍ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും നയനങ്ങളൂന്നാന്‍ എന്നും ആഹ്വാനം ചെയ്യുന്ന നുദേ ലെയൊപ്പോള്‍ദീന 1834 ആഗസ്റ്റ് 17 ന് മരണമടഞ്ഞു. 








All the contents on this site are copyrighted ©.