2017-04-27 19:47:00

സത്യസന്ധമായ പ്രവര്‍ത്തനങ്ങളും സഭയുടെ മൗതികദേഹത്തിലെ അംഗങ്ങളും


പ്രത്യാശയുടെ സാക്ഷികളാകാമെന്ന് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെത്തിയ പേപ്പല്‍ ഫൗണ്ടേഷനിലെ അംഗങ്ങളെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഏപ്രില്‍ 27-Ɔ൦ തിതതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ വാര്‍ഷിക കൂടിക്കാഴ്ചയ്ക്കെത്തിയ പേപ്പല്‍ ഫൗണ്ടേഷനിലെ 250-ഓളം അംഗങ്ങളെ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

പാപ്പായുടെയും പരിശുദ്ധ സിംഹാസനത്തിന്‍റെയും പ്രവര്‍ത്തനങ്ങളെ തുണയ്ക്കുന്ന അല്‍മായരുടെ ഉപവി പ്രസ്ഥാനമാണ് (Papal Foundation) പേപ്പല്‍ ഫൗണ്ടേഷന്‍.

ഇന്നിന്‍റെ ലോകം അതിക്രമങ്ങളാലും ആര്‍ത്തിയാലും നിസംഗതയാലും കീറിമുറിക്കപ്പെട്ടതാണ്. ദൈവസ്നേഹത്തിന്‍റെ രക്ഷാകരവും അനുരഞ്ജനാത്മകവുമായ കരുത്തില്‍ പ്രത്യാശ അര്‍പ്പിച്ചുകൊണ്ട്, ക്രൈസ്തവര്‍ സുവിശേഷസാക്ഷികളായി ജീവിക്കണം.  ഈ കൂട്ടിക്കാഴ്ച ഉയിര്‍പ്പുകാലത്തായിരിക്കുന്നത് പ്രതീകാത്മകമാണ്. പാപത്തിന്മേലും തിന്മയിന്മേലുമുള്ള ക്രിസ്തുവിന്‍റെ വിജയവും, ദൈവാത്മാവിലുള്ള നവജീവനെയും അനുസ്മരിപ്പിക്കുന്ന കാലഘട്ടവും സമയവുമാണിത്. അതിനാല്‍ നിത്യനിഗരത്തിലേയ്ക്കുള്ള നമ്മുടെ തീര്‍ത്ഥാടനം പരിശുദ്ധാത്മവു നല്കുന്ന വിശ്വാസത്തിലും പ്രത്യാശയിലും പ്രചോദിതമാവട്ടെ!

പരിശുദ്ധ സിംഹാസനത്തോടും പാപ്പായോടും ചേര്‍ന്നുള്ള നിങ്ങളുടെ എല്ലാ സദ്പ്രവര്‍ത്തികളുടെയും പ്രേരകശക്തി ദൈവാരൂപിയായിരിക്കട്ടെ! സഭയ്ക്കുവേണ്ടി നിങ്ങള്‍ ചെയ്യുന്ന ആത്മീയവും ഭൗതികവുമായ എല്ലാസഹായങ്ങളും നന്ദിയോടെ ശ്ലാഘിക്കുകയും ദൈവം നിങ്ങളുടെ നല്ലമനസ്സിലനെയും ത്യാഗപൂര്‍ണ്ണായ ഔദാര്യത്തെയും അനുഗ്രഹക്കുകയും ചെയ്യട്ടെ, എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ലോകമെമ്പാടും പ്രത്യാശയും സന്ദേശം പരത്താന്‍ നിങ്ങള്‍ സഭയ്ക്കു നല്കുന്ന ആത്മീയവും ഭൗതികവുമായ പിന്‍തുണ വലുതാണ്, പ്രതികിച്ച് വികസ്വരരാജ്യങ്ങളുടെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കുമായി ചെയ്യുന്ന എല്ലാസഹായങ്ങള്‍ക്കും പ്രത്യേകം നന്ദിയര്‍പ്പിക്കുന്നു.  സത്യസന്ധവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനത്തിലൂടെ നാം ക്രിസ്തുവിന്‍റെ മൗതികദേഹത്തിലെ സജീവ അംഗങ്ങളായിത്തീരുന്നു, സഭയിലെ ജീവിക്കുന്ന അംഗങ്ങളായി മാറുന്നു. പാവങ്ങളെ തുണയ്ക്കുക, പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുക, സഭ വിശുദ്ധിയിലും പ്രേഷിത തീക്ഷ്ണതയിലും വളരാന്‍ പ്രാര്‍ത്ഥിക്കുക, സുവിശേഷ പ്രചാരണത്തിനായി പരിശ്രമിക്കുക എന്നിവ പേപ്പല്‍ ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങളുടെ സത്തയായിരിക്കട്ടെ! തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും മറന്നുപോകരുതേ, എന്ന് പ്രത്യേകം അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും സഭയുടെ അമ്മയായ കന്യകാനാഥയുടെ മാദ്ധ്യസ്ഥതയില്‍ സമര്‍പ്പിക്കുന്നു. ക്രിസ്തുവിന്‍റെ സന്തോഷവും സമാധാനം നിങ്ങളെ അനുദിനം നയിക്കട്ടെ, എന്ന് ആശംസിച്ചുകൊണ്ട് പാപ്പാ അവര്‍ക്ക് അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 








All the contents on this site are copyrighted ©.