സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ലോകം

ലോക ഭൗമദിനം

നമ്മുടെ ഭൂമിയെ താങ്ങിനിറുത്തുക

21/04/2017 13:49

അനുവര്‍ഷം ഏപ്രില്‍ 22 ന് ലോക ഭൗമദിനം ആചരിക്കപ്പെടുന്നു.

പരിസ്ഥിതിയെയും കാലാവസ്ഥയെയുംകുറിച്ച് അറിവുപകരുയെന്നതാണ് ഇക്കൊല്ലത്തെ ഈ ദിനാചരണത്തിന്‍റെ മുഖ്യലക്ഷ്യം.

വിദ്യഭ്യാസമാണ് വികസനത്തിന്‍റെ അടിത്തറ എന്ന ആശയത്തിലൂന്നിയാണ് ഇക്കൊല്ലം ഭൗമ ദിനം ആചരിക്കപ്പെടുന്നത്.

ജനങ്ങളെ പ്രകൃതിസൗഹൃദയരാക്കി മാറ്റുകയും പാരിസ്ഥിതികവും കാലാവസ്ഥസംബന്ധിയുമായ നിയമങ്ങളും നയങ്ങളും രൂപപ്പെടുത്തുകയും ചെയ്യുന്നതിന് പരിസ്ഥിതിയെയും കാലാവസ്ഥയെയും സംബന്ധിച്ച ബോധവത്ക്കരണം ആവശ്യമാണെന്ന് ലോക ഭൗമദിനത്തെക്കുറിച്ചുള്ള ഒരു പത്രക്കുറിപ്പില്‍ കാണുന്നു.

പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ 1970 ഏപ്രില്‍ 22 നാണ് ലോക ഭൗമദിനം ഏര്‍പ്പെടുത്തിയത്.

21/04/2017 13:49