2017-04-20 19:41:00

ചെസേന ബൊളോഞ്ഞ നഗരങ്ങള്‍ പാപ്പാ ഫ്രാന്‍സിസിസ് സന്ദര്‍ശിക്കും


ഒക്ടോബര്‍ 1-Ɔ൦ തിയതി ഞായറാഴ്ചയാണ് വടക്കെ ഇറ്റലിയിലെ ചെസേന-ബൊളോഞ്ഞ നഗരങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്. ഏപ്രില്‍ 18-Ɔ൦ തിയതി പുറത്തുവിട്ട വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

ചെസേനയിലെ പ്രഭു കുടുംബത്തില്‍ ജനിച്ച് നീണ്ടകാലം (1717-1775) സഭയെ ഭരിച്ച സമര്‍ത്ഥനായ പാപ്പാ പിയൂസ് 6-Ɔമന്‍റെ 300-Ɔ൦ ജന്മവാര്‍ഷിക അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ ആദ്യം ചെസേനയില്‍ എത്തുന്നത്.  സമീപനഗരവും അതിരൂപതയുമായ ബൊളോഞ്ഞയിലേയ്ക്കുള്ള സന്ദര്‍ശനം അവിടെ സംഘടിപ്പിച്ചിരിക്കുന്ന ദിവ്യാകാരുണ്യകോണ്‍ഗ്രസ്സിനോട് അനുബന്ധിച്ചുമാണ്. ഒപ്പം, ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷന്‍ മത്തെയോ സൂപ്പിയുടെയും, ചെസേന-സര്‍സീന രൂപതയുടെ മെത്രാന്‍ ബിഷപ്പ് ഡഗ്ലസ് റെഗാത്തിയേരിയുടെയും ക്ഷണവും  ഈ ഇടയസന്ദര്‍ശനത്തിനു  കാരണമാണ്. 

ഒക്ടോബര്‍ 1-Ɔ൦ തിയതി പ്രാദേശിക സമയം രാവിലെ 7 മണിക്ക് വത്തിക്കാന്‍ തോട്ടത്തില്‍നിന്നും ഹെലികോപ്ററില്‍ പുറപ്പെടുന്ന പാപ്പാ ഫ്രാന്‍സിസ്, ഞായറാഴ്ച രാവിലെ ചെസേനയിലെ പരിപാടികളില്‍ പങ്കെടുക്കും. 10-20യന് ബൊളോഞ്ഞയിലെത്തുന്ന പാപ്പാ കുടിയേറ്റക്കാരുമായി കൂടിക്കാഴ്ച നടത്തും. പിന്നെ തൊഴിലാളുമായുള്ള നേര്‍ക്കാഴ്ചയും ത്രികാലപ്രാര്‍ത്ഥനയും, പാവങ്ങള്‍ക്കൊപ്പമുള്ള ഉച്ചഭക്ഷണം, ഭദ്രാസനദേവാലയത്തില്‍വച്ച് വൈദികരുമായുള്ള കൂടിക്കാഴ്ച, ജനങ്ങള്‍ക്കൊപ്പമുള്ള സമൂഹബലിയര്‍പ്പണം എന്നീ പരിപാടികളില്‍ പങ്കെടുക്കും.

വൈകുന്നേരം 7 മണിയോടെ പാപ്പാ വത്തിക്കാനിലേയ്ക്ക് ഹെലിക്കോപ്റ്ററില്‍ മടങ്ങും. 








All the contents on this site are copyrighted ©.