2017-04-18 09:39:00

ശരണഗീതത്തിന്‍റെ തുടര്‍പഠനം സങ്കീര്‍ത്തനത്തിലെ ദൈവാവിഷ്ക്കാരം


സര്‍‍വ്വനന്മകളുടെയും ഉറവിടമായ ദൈവത്തില്‍ സന്തോഷപുരസ്സരം പ്രത്യാശയര്‍പ്പിക്കുന്ന  ഗീതം – സങ്കീര്‍ത്തനം 27-ന്‍റെ തുടര്‍പഠനം -  ഭാഗം–33.

രുപത്തിയേഴാം സങ്കീര്‍ത്തനപഠനത്തിന്‍റെ നാലാം ഭാഗമാണല്ലോ ഇന്ന്. ഈ ശരണഗീതത്തിന്‍റെ ആദ്യത്തെ പദങ്ങളുടെ പഠനമാണ് ഈ ഭാഗവും. മനുഷ്യന്‍ ദൈവത്തില്‍ അര്‍പ്പിക്കുന്ന അചഞ്ചലമായ ശരണമാണ് ഈ കീര്‍ത്തനത്തിന്‍റെ പദങ്ങളില്‍, 1-മുതല്‍ 7വരെയുള്ള പദങ്ങളില്‍ ഗായകന്‍ വരച്ചുകാട്ടുന്നത്. സമാധാനത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ഉറവിടവും, സുരക്ഷയുടെ ഉറച്ചകോട്ടയും, അഭയകേന്ദ്രവുമായ ദൈവത്തില്‍ സന്തോഷപുരസ്സരം പ്രത്യാശയര്‍പ്പിക്കുവാന്‍ പ്രചോദനംനല്കുന്നതാണ് ഈ ശരണഗീതം. കഴിഞ്ഞ പ്രക്ഷേപണങ്ങളിലായി ആദ്യത്തെ 4 പദങ്ങളുടെ വ്യാഖ്യാനം കാണുകയുണ്ടായി. ചുരുക്കിപ്പറയുകയാണെങ്കില്‍ ദൈവത്തിന്‍റെ ഏകത്വവും സര്‍വ്വാധീശത്വവുമാണ് ഈ നാലുവരികളില്‍ നിറഞ്ഞുനില്ക്കുന്നത്. “ദൈവം എന്‍റെ പ്രകാശവും രക്ഷയുമാണ്,” എന്ന് നാം ആവര്‍ത്തിച്ചു ശ്രവിച്ച ഗീതത്തിലെ ശരണചിന്ത  മറ്റു പദങ്ങളില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത് ഇനിയും പഠിക്കാം.

Musical Version of Ps. 27

സന്തോഷിക്കുവിന്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍

ഇസ്രായേലിന്‍ നാഥന്‍ എഴുന്നള്ളുന്നു

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലപിച്ചിരിക്കുന്നത്, ‍ഡാവിനയും സംഘവുമാണ്.  ദൈവത്തില്‍ ശരണംവയ്ക്കുന്നതിലുള്ള സന്തോഷമാണ് സങ്കീര്‍ത്തകന്‍ വരികളില്‍ ഒരു ചിത്രംപോലെ വരച്ചുകാട്ടുന്നത്. ചിത്രങ്ങളിലൂടെ ദൈവികചിന്തകള്‍ പ്രടമാക്കുന്ന രീതി എക്കാലത്തും നിലനിന്നിരുന്നു.

Recitation of  Verse 27, 5-6

             5.  ക്ലേശകാലത്ത് അവിടുന്നു തന്‍റെ ആലയത്തില്‍

             എനിക്ക് അഭയം നല്‍കും

തന്‍റെ കൂടാരത്തിനുള്ളില്‍ എന്നെ ഒളിപ്പിക്കും

എന്നെ ഉയര്‍ന്ന പാറമേല്‍ അവിടുന്നു നിറുത്തും‌.

മനുഷ്യജീവതത്തോടും അസ്തിത്വത്തോടും ചേര്‍ന്നുനില്ക്കുന്ന ദൈവശാസ്ത്ര ചിന്തതന്നെയാണ് ചിത്രസംയോജനത്തിലൂടെയുള്ള ധ്യാനം അല്ലെങ്കില്‍ ദൈവിക ചിന്ത വളര്‍ത്തുന്ന രീതി. അതിനെ Process theologyയെന്നും  Picture theology എന്നെല്ലാം സമകാലീന പണ്ഡിതന്മാര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. അതായത് നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ഹെബ്രായഗായകന്‍, ദാവീദുരാജാവ്  27-Ɔ൦ സങ്കീര്‍ത്തനത്തില്‍ വരച്ചുകാട്ടാന്‍ ശ്രമിക്കുന്ന, മനുഷ്യന് പ്രത്യാശയും, അഭയും ശരണവും നല്കുന്ന ദൈവത്തിന്‍റെ പ്രതിച്ഛായ കാലികമായ ചിത്രമാണെന്നും വ്യാഖ്യാനിക്കാം. അതിനെ അസ്തിത്വപരമായ ചിത്രങ്ങളുടെ ദൈവശാസ്ത്രം, picture theology എന്ന് ചില പണ്ഡിതന്മാര്‍ വിളിക്കുന്നത് നമുക്കിവിടെ മനസ്സിലാക്കാന്‍ ശ്രമിക്കാം.

ക്ലേശകാലത്ത് നല്ലിടയനെപ്പോലെ അവിടുത്തെ ആലയില്‍ ദൈവം മനുഷ്യന് അഭയം നല്‍കുന്നു. തന്‍റെ കൂടാരത്തില്‍ അവിടുന്ന് മനുഷ്യരെ സംരക്ഷിക്കുന്നു. കര്‍ത്താവ് തന്‍റെ ഉയര്‍ന്ന പാറയില്‍ അവനെയും അവളെയും ഉയര്‍ത്തി നിറുത്തുന്നു. ശത്രുക്കള്‍ വളഞ്ഞാലും, അവരുടെ കൈകളില്‍ അകപ്പെടാതെ, ശത്രുകരങ്ങളില്‍നിന്നു, അനര്‍ത്ഥങ്ങളില്‍നിന്നും, തിന്മയില്‍നിന്നും... അപകടങ്ങളില്‍നിന്നുമെല്ലാം അവിടുന്നെന്നെ കാത്തുസംരക്ഷിക്കുന്നു. അവിടുത്തെ ഉയര്‍ന്നതും ഉറച്ചതുമായ പാറയില്‍ അവിടുന്ന് എനിക്ക് സങ്കേതം തരുന്നു, അവിടുന്നെന്നെ സംരക്ഷിക്കുന്ന, കാത്തുപാലിക്കുന്നു. വരികള്‍ ഒരു ചിത്രംപോലെ, ഒരു പെയിന്‍റിങ് പോലെ സുവ്യക്തവുമാണ്.  അതിനാല്‍ ഇത്രത്തോളം വ്യക്തിപരമായി എന്നെ സംരക്ഷിക്കുകയും പരിപാലിക്കുകയും, നയിക്കുകയുംചെയ്യുന്ന ദൈവത്തിന് നന്ദിയോടെ ഞാന്‍ ബലിയര്‍പ്പിക്കും, എന്നാണ് ഗീതം പറയുന്നത്. അവിടുത്തെ പ്രകീര്‍ത്തിക്കും എന്നാണ് ഗായകന്‍ വരികളില്‍ സമര്‍ത്ഥിക്കുന്നത്. നന്ദിയോടെ, സന്തോഷത്തോടെ അവിടുത്തെ പ്രകീര്‍ത്തിക്കാം, പാടിസ്തുതിക്കാം....

Musical Version of Ps. 27

സന്തോഷിക്കുവിന്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍

ഇസ്രായേലിന്‍ നാഥന്‍ എഴുന്നള്ളുന്നു

എഴുന്നള്ളുന്നു, എഴുന്നള്ളുന്നു

നാഥന്‍ മഹത്വത്തോടെഴുന്നള്ളുന്നൂ.

ആറാമത്തെ സങ്കീര്‍ത്തന പദത്തില്‍ നിരൂപകന്മാര്‍ എടുത്തുപറയുന്ന കാര്യം, പ്രാര്‍ത്ഥനയില്‍ മനുഷ്യര്‍ സ്വീകരിക്കുന്ന ശരീരഘടനയാണ്.

Recitation of Verse 27, 7

            6. എന്നെ വലയംചെയ്യുന്ന ശത്രുക്കളുടെ മുകളില്‍ എന്‍റെ ശിരസ്സ് ഉയര്‍ന്നുനില്‍ക്കും

ആഹ്ലാദാരവത്തോടെ അവിടുത്തെ കൂടാരത്തില്‍ ഞാന്‍ ബലികളര്‍പ്പിക്കും...

ഞാന്‍ വാദ്യഘോഷത്തോടെ കര്‍ത്താവിനെ സ്തുതിക്കും.

ശിരസ്സുയര്‍ത്തി നില്ക്കുന്നു എന്നാണ് ആറാമത്തെ പദം വ്യക്തമാക്കുന്നത്. ശിരസ്സ് ദൈവത്തിലേയ്ക്ക് ഉയര്‍ത്തുക എന്നു പറഞ്ഞാല്‍, ദൈവത്തില്‍ ശരണപ്പെടുക എന്നാണ‍്.

          “എന്നെ വലയംചെയ്യുന്ന ശത്രുക്കളുടെ മുകളില്‍ എന്‍റെ ശിരസ്സ് ഉയര്‍ന്നുനില്‍ക്കും…”

കര്‍ത്താവിന്‍റെ ആലയത്തില്‍ വസിക്കുക, എന്നാല്‍ അവിടെ ആയിരിക്കുക  എന്നാല്‍, അവിടെ ഇരിക്കുക എന്നേ അര്‍ത്ഥമുള്ളൂ. എന്നാല്‍ ദൈവത്തിന്‍റെ മുന്‍പില്‍ പ്രാര്‍ത്ഥിക്കാന്‍ പൊതുവെ നാമിന്ന് നാലു ഘടനകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഒറ്റനിരീക്ഷണത്തില്‍ നമുക്ക് പറയാം. അത് സ്ഥലകാല വ്യത്യാസങ്ങളില്‍ മാറിമറിയുന്നുവെന്നു മാത്രം

1. ഇരുന്നു പ്രാര്‍ത്ഥിക്കുന്ന രീതി.

2. മുട്ടുമടക്കി പ്രാര്‍ത്ഥിക്കുക, അല്ലെങ്കില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുക.  

3. സ്രാഷ്ടാംപ്രണമിച്ചു പ്രാ‍ര്‍ത്ഥിക്കുന്ന രീതി...

4. പിന്നെ ഇന്നത്തെ സങ്കീര്‍ത്തനഭാഗത്തു ശ്രവിച്ചപോലെ

   ശിരസ്സുയര്‍ത്തി, നിന്നു പ്രാര്‍ത്ഥിക്കുന്നു.

ഇരുന്നു പ്രാര്‍ത്ഥിക്കുന്ന രീതി, വളരെ സാധാരണമാണ്. എല്ലാ മതസ്ഥര്‍ക്കും സ്വീകാര്യവുമാണ്. വളരെ ശാന്തതയില്‍ സ്വൗര്യതയില്‍ പ്രാര്‍ത്ഥിക്കുവുന്ന ഘടനയാണിത്. എന്നാല്‍ ബൗദ്ധ-ഹൈന്ദവ യോഗക്രമത്തിലേയ്ക്കു വരുമ്പോള്‍ ഏറെ ശ്രമകരമായി തോന്നാമെങ്കിലും, ഏറെ സുഖകരവും ശരീരശാസ്ത്ര പ്രകാരം പ്രാര്‍ത്ഥനയ്ക്കുതകുന്ന ഏറ്റവും നല്ല ഘടനയുമാണ് – ഇപ്രകാരം ‘പത്മാസനം’ എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഇരിപ്പ്.

ഇനി, രണ്ടാമതായി, മുട്ടുമടക്കി പ്രാര്‍ത്ഥിക്കുക അല്ലെങ്കില്‍ മുട്ടികുത്തി പ്രാര്‍ത്ഥിക്കുക, ക്രൈസ്തവ ഇസ്ലാമിക പരമ്പരാഗത പ്രാര്‍ത്ഥനാരീതിയാണ്. ക്രൈസ്തവര്‍ പൂര്‍ണ്ണമായും മുട്ടില്‍നിന്നു പ്രാര്‍ത്ഥിച്ചിരുന്നു.. മുസ്ലിം സോഹദരങ്ങള്‍ മുട്ടുമടക്കി, മുട്ടുകുത്തി ഇരുന്നുകൊണ്ട് ശരസ്സ് നിലത്തുകുത്തി പ്രാര്‍ത്ഥിക്കുന്നു.

ഇസ്ലാമിക പ്രാര്‍ത്ഥനയില്‍ മുട്ടുമടക്കുന്ന രീതി തുടരുമ്പോഴും, ക്രൈസ്തവര്‍, രണ്ടാം വത്തിക്കാന്‍ സൂനദോസിനുശേഷം പ്രാദേശികവത്ക്കരണം, അല്ലെങ്കില്‍ തദ്ദേശസാംസ്ക്കാരിക അനുരൂപണ നയങ്ങള്‍ സഭയില്‍ ഉയര്‍ന്നുവന്നപ്പോള്‍ ഒരോ രാജ്യങ്ങളിലും, പ്രാദേശിക സഭകളിലും  ഇരിക്കുകയോ, മുട്ടുകുത്തുകയോ, രണ്ടും ഇടകലര്‍ത്തി - ഇടക്ക് നില്ക്കുകയും ചിലപ്പോള്‍ ഇരിക്കുകയും ചെയ്യുന്ന രീതകള്‍ പ്രയോഗത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് സങ്കീര്‍ത്തനപദങ്ങള്‍ ചിത്രീകരിക്കുന്ന പോലെ - ശരസ്സുയര്‍ത്തി ദൈവസന്നിധിയില്‍ നല്ക്കുന്ന രീതിയാണ് ക്രൈസ്തലോകത്ത് പൊതുവെ കാണുന്നത്. സ്രാഷ്ടാംഗപ്രണാമം.. എന്ന വളരെ ഗാഢവും ശ്രമകരവുമായ പ്രാര്‍ത്ഥനാരീതി ഇന്ന് അത്യപൂര്‍വ്വ മുഹൂര്‍ത്തങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്.

ഉദാഹരണത്തിന്, അഭിഷേക മൂഹൂര്‍ത്തങ്ങള്‍, ദുഃഖവെള്ളിയുടെ ധ്യാനാത്മകമായ പ്രവേശനകര്‍മ്മം... എന്നിവയ്ക്കു മാത്രമാണ് ഇന്നു നിലവിലുള്ളത്. എന്നാല്‍ ഹൈന്ദവ പാരമ്പര്യത്തില്‍ അത് പിന്നെയും ധാരാളമായി വ്യക്തിഗത പ്രാര്‍ത്ഥനയില്‍ ക്ഷേത്രനടകളിലും, സന്നിധാനത്തിലുമെല്ലാം ഉപയോഗത്തിലുണ്ട്. സ്രാഷ്ടാംഗപ്രണാമത്തിന്‍റെ മറ്റൊരു രൂപമാണ് ചില തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ അപൂര്‍വ്വമായി കണ്ടുവരുന്ന ശയനപ്രദക്ഷിണം! സാഷ്ടാംഗം പ്രണമിച്ചുകൊണ്ട്, ദൈവസാന്നിദ്ധ്യസ്മരണയില്‍ നിലത്ത് ഉരുണ്ടു നീങ്ങിക്കൊണ്ട് പ്രാര്‍ത്ഥിക്കുയും, ദൈവത്തെ ശരണംവിളിക്കുകയും, അവിടുന്നില്‍ ശരണപ്പെടുകയും ചെയ്യുന്ന പ്രാര്‍ത്ഥനയുടെ യോഗാത്മഭാവമാണ് ശരയനപ്രദക്ഷിണം...! എറെ ശ്രേഷ്ഠവും അപൂര്‍വ്വവുമായ ശാരീരിക പ്രാര്‍ത്ഥനാ ഘടനയാണിതെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഇന്നത്തെ പഠനത്തില്‍ നമുക്കു ലഭിക്കുന്ന ദൈവസന്നിധിയില്‍ ശരണപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുടെ രൂപമാണ്.

                        Musical Version of  Ps. 27

            കര്‍ത്താവുതന്നെയാണെന്നും ജീവരക്ഷ

           രക്ഷയുടെ സ്രോതസ്സില്‍നിന്നും ഞാന്‍ ജലം ശേഖരിക്കും

           കര്‍ത്താവിനെന്നും ഞാന്‍ നന്ദിയര്‍പ്പിക്കും

           അവിടുത്തെ നാമെന്നും നിങ്ങള്‍‍ വിളിച്ചപേക്ഷിക്കുവിന്‍.

ദൈവത്തിന്‍റെ തിരുഹിതം അറിയുവാനും മനസ്സിലാക്കുവാനും അവിടുത്തെ തിരുനടയില്‍, ദീര്‍ഘസമയം ഇരുക്കുന്നതും, ധ്യാനിക്കുന്നതും ഫലവത്താണെന്ന് സങ്കീര്‍ത്തകന്‍ പഠിപ്പിക്കുന്നു.  മനസ്സിലേയ്ക്ക് പെട്ടന്ന് ഓടിവരുന്നത് ഇന്ന് ലോക ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ വ്യക്തിഗത പ്രാര്‍ത്ഥന രീതിയാണ്. നീണ്ടസമയം ദൈവസന്നിധിയില്‍ രാവിലെയും രാത്രിയുടെയും യാമങ്ങളിലും സ്വൗര്യമായി, സ്വകാര്യമായി ഇരുന്നു പ്രാര്‍ത്ഥിക്കുന്നു. ഒരു യാത്രയ്ക്കു മുന്‍പും പിന്‍പും... റോമിലെ മേരി മേജര്‍ ബസിലിക്കയിലെ ദൈവമാതൃസന്നധിയില്‍, ദൈവമാതാവിന്‍റെ ചിത്രത്തിരുനടയില്‍ നീണ്ടസമയം മൗനമായിരുന്ന് ദൈവത്തിന്‍റെ വഴികള്‍ തേടുന്ന ആത്മീയാചാര്യന്‍ 27-ാം സങ്കീര്‍ത്തന പദങ്ങള്‍ വരച്ചുകാട്ടുന്ന പ്രാര്‍ത്ഥനാരൂപത്തോടു സാരുപ്യപ്പെടുകയാണ്.

Musical Version of  Ps. 27

ജനതകളുടെ ഇടയില്‍ കര്‍ത്താവിന്‍റെ പ്രവര്‍ത്തികള്‍

നിങ്ങള്‍ വിളംമ്പരംചെയ്യുവിന്‍

അവിടുത്തെ നാമം ഉത്തമമെന്നു നിങ്ങള്‍ പ്രഘോഷിക്കുവിന്‍

സന്തോഷത്തോടെ അവിടുത്തേയ്ക്കെന്നും

നിങ്ങള്‍ കീര്‍ത്തനം പാടുവിന്‍.

 








All the contents on this site are copyrighted ©.