2017-04-12 08:33:00

പാപ്പാ നയിക്കുന്ന ''കുരിശിന്‍റെ വഴി'': രചനയെക്കുറിച്ച് പ്രൊഫ. ആന്‍ മരീ പെല്ലെത്തിയെ


 

കൊളോസ്സിയത്തില്‍ പാപ്പാ നയിക്കുന്ന ''കുരിശിന്‍റെ വഴി'': രചനയെക്കുറിച്ച് പ്രൊഫ. ആന്‍ മരീ പെല്ലെത്തിയെ (Prof. Anne-Marie Pelletier) 

ഫ്രഞ്ചു ബൈബിള്‍ പണ്ഡിത പ്രൊഫസര്‍ ആന്‍ മരീ പെല്ലെത്തിയെ (Prof. Anne-Marie Pelletier) വത്തിക്കാന്‍ റേഡിയോയുമായി പങ്കുവയ്ക്കുകയായിരുന്നു. കുരിശിന്‍റെ വഴി, രചിക്കുന്നതിനു തന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഏറെ അതിശയത്തോടും അല്പം ഭയത്തോടുംകൂടിയാണ് താന്‍ ഈ രചനയ്ക്കു സമ്മതം മൂളിയത്. എന്തുകൊണ്ട്, സഭയുടെ ആരാധനക്രമത്തിലെ സുപ്രധാന നിമിഷങ്ങളിലേക്കുള്ള വാക്കുകള്‍ താനെഴുതുകയോ? എന്നോര്‍ത്ത് അത്ഭുതപ്പെട്ടുവെന്നും,  കുരിശിന്‍റെ രഹസ്യത്തെക്കുറിച്ച്, ക്രിസ്തുവിന്‍റെ ജീവിതത്തിലെ ഏറ്റവും വൈകാരികവും നിര്‍ണായകവുമായ യാഥാര്‍ഥ്യത്തെക്കുറിച്ചു ധ്യാനിക്കുന്നതിന്, സഭയുടെ നാമത്തില്‍ ഉപയോഗിക്കുന്നതിന് എന്‍റെ വാക്കുകള്‍ പര്യാപ്തമോ? എന്നു താന്‍ ഭയപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.  

''കുരിശിന്‍റെ വഴി''യുടെ പരമ്പരാഗത വിചിന്തനരീതിയില്‍ നിന്നും അല്പം വ്യത്യസ്തമായി, ക്രിസ്തുവിന്‍റെ സഹനങ്ങള്‍ ഇന്നു തിരിച്ചറിയപ്പെടുന്ന സ്ത്രീപുരുഷന്മാരും കുട്ടികളും- ബലാല്‍ക്കാരത്തിനിരയാകുന്നവര്‍, അവഗണിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നവര്‍ -ഇവിടെ അനുസ്മരിക്കപ്പെടുന്നു. അവര്‍ പറഞ്ഞു: ക്രിസ്തുവിന്‍റെ സഹനങ്ങള്‍, സഹനങ്ങള്‍ പാപത്തെ ജയിക്കുന്നതിനു ദൈവം നല്‍കുന്ന അവസരം എന്ന ബോധ്യത്തിലേക്കു നമ്മെ നയിക്കുന്നു...  ക്രിസ്തുവിന്‍റെ ജീവിതത്തിലെ ഈ സംഭവങ്ങള്‍ സുവിശേഷത്തിന്‍റെ സന്തോഷം നേടുന്നതിനു നമ്മെ പ്രാപ്തരാക്കേണ്ടിയിരിക്കുന്നു..

ഏപ്രില്‍ 14, വെള്ളിയാഴ്ച രാത്രി 9.15-ന് പാപ്പായുടെ കാര്‍മികത്വത്തില്‍ റോമിലെ കൊളോസ്സിയത്തില്‍ കുരിശിന്‍റെ വഴി ആരംഭിക്കും.  ഈ കുരിശിന്‍റെ വഴി നയിക്കുന്നതിനുവേണ്ടി പ്രൊഫ. ആന്‍ മരീ രചിച്ച പ്രാര്‍ഥനകളും വിചിന്തനങ്ങളുമടങ്ങിയ ഗ്രന്ഥം പ്രസിദ്ധീകരിച്ചു.

താഴെപ്പറയുന്ന ലിങ്കുകളില്‍ ഇതിന്‍റെ വിവിധ ഭാഷയിലുള്ള കോപ്പികള്‍ ലഭ്യമാണ്:

English:http://www.vatican.va/news_services/liturgy/2017/documents/ns_lit_doc_20170414_via-crucis-meditazioni_en.html

French: http://www.vatican.va/news_services/liturgy/2017/documents/ns_lit_doc_20170414_via-crucis-meditazioni_fr.html

German: http://www.vatican.va/news_services/liturgy/2017/documents/ns_lit_doc_20170414_via-crucis-meditazioni_ge.html

Spanish: http://www.vatican.va/news_services/liturgy/2017/documents/ns_lit_doc_20170414_via-crucis-meditazioni_sp.html

Potugese: http://www.vatican.va/news_services/liturgy/2017/documents/ns_lit_doc_20170414_via-crucis-meditazioni_po.html

Arabi: http://www.vatican.va/news_services/liturgy/2017/documents/ns_lit_doc_20170414_via-crucis-meditazioni_ar.html








All the contents on this site are copyrighted ©.