2017-04-10 18:57:00

സങ്കീര്‍ത്തനത്തിലെ ദൈവാവിഷ്ക്കാരം : ഒരു ശരണഗീതത്തിന്‍റെ പഠനം


27-Ɔ൦ സങ്കീര്‍ത്തനപഠനത്തിന്‍റെ രണ്ടാം ഭാഗമാണല്ലോ ഇന്ന്. ദാവീദു രാജാവു രചിച്ച ശരണ സങ്കീര്‍ത്തനമാണിത്. അതൊരു വ്യക്തിഗത ശരണഗീതമാണ്. ഒരു മനുഷ്യന്‍, വ്യക്തി ദൈവത്തില്‍ അര്‍പ്പിക്കുന്ന അചഞ്ചലമായ ശരണമാണ് ഈ കീര്‍ത്തനത്തിന്‍റെ പദങ്ങളില്‍ കാണുന്നത്. സമാധാനത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ഉറവിടവും, സുരക്ഷിതത്വത്തിന്‍റെ ഉറച്ച കോട്ടയും, അഭയകേന്ദ്രവുമായ ദൈവത്തില്‍ സന്തോഷപുരസ്സരം ശരണപ്പെടുവാന്‍ ഈ സങ്കീര്‍ത്തനം നമ്മെയും ക്ഷണിക്കുകയാണ്. ഗായന്‍ ആരംഭിക്കുന്നത് ഇങ്ങനെയാണല്ലോ!

Recitiation  

സന്തോഷിക്കുവിന്‍ നിങ്ങള്‍ സന്തോഷിക്കുവിന്‍....  എന്തെന്നാല്‍ ഇസ്രായാലിന്‍റെ നാഥനും രക്ഷകനുമായവന്‍ ഇതാ, വരുന്നു.. അവിടുന്നിതാ എഴുന്നള്ളുന്നു.

സന്തോഷിക്കുവിന്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍

ഇസ്രായേലിന്‍ നാഥന്‍ എഴുന്നള്ളുന്നു

എഴുന്നള്ളുന്നു, എഴുന്നള്ളുന്നു

നാഥന്‍ മഹത്വത്തോടെഴുന്നള്ളുന്നൂ.

ശരണത്തിന്‍റെയും പ്രത്യാശയുടേതുമായ ഇതേ വരികള്‍ ഏശയാ പ്രവാചകന്‍റെ ഗ്രന്ഥത്തില്‍ ഈ ഗീതത്തിന്‍റെ സമാന്തര ചിന്തകള്‍  ഉണര്‍ത്തുന്നുണ്ട്. പദങ്ങള്‍ ശ്രദ്ധിച്ചാല്‍, പ്രവാചകന്‍ 27-Ɔ൦ സങ്കീര്‍ത്തനം ഉദ്ധരിക്കുകയാണോ എന്നു നമുക്ക് തോന്നിപ്പോകും... (ഏശയാ 12, 2-6). അതിനാല്‍ ഇന്നു നമുക്ക് ഏശയായുടെ  സങ്കീര്‍ത്തനത്തിന്‍റെ ഉദ്ധരണിയിലേയ്ക്കൊന്ന് എത്തിനോക്കാം.

Recitation of the verses parallel to Ps. 27, 1-6…. Is. 12, 2-6.

ഇതാ, ദൈവമാണ് എന്‍റെ രക്ഷ, ഞാന്‍ അങ്ങയില്‍ ആശ്രയിക്കും,

ഞാന്‍ ഭയപ്പെടുകയില്ല. എന്തെന്നാല്‍,

എന്‍റെ ബലവും എന്‍റെ ഗാനവും ദൈവമായ കര്‍ത്താവാണ്.

അവിടുന്ന് എന്‍റെ രക്ഷയായിരിക്കുന്നു.

രക്ഷയുടെ കിണറ്റില്‍നിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.

ആ നാളില്‍ നീ പറയും. കര്‍ത്താവിനു നന്ദിപറയുവിന്‍.

അവിടുത്തെ നാം വിളിച്ചപേക്ഷിക്കുവിന്‍.

ജനതകളുടെ ഇടില്‍ അവിടുത്തെ പ്രവൃത്തികള്‍ വളംബരംചെയ്യുവിന്‍.

അവിടുത്തെ നാമം ഉന്നതമെന്ന് ഉദ്ഘോഷിക്കുവിന്‍.

കര്‍ത്താവിനു സ്തുതിപാടുവിന്‍. അവിടുന്ന് മഹത്വത്തോടെ പ്രവര്‍ത്തിച്ചു.

ഭൂമിയിലെല്ലാം അത് അറിയട്ടെ സീയോന്‍ വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍,

സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍.

ഇസ്രായേലിന്‍റെ പരിശുദ്ധനായവന്‍ ഇതാ, മഹത്വത്തോടെ നിങ്ങളുടെ മദ്ധ്യേയുണ്ട്.

പീഡിതരായ ജനങ്ങളോട് പ്രവാചകന്‍ രക്ഷയുടെ വാഗ്ദാനത്തെക്കുറിച്ചാണ് ഉദ്ബോധിപ്പിക്കുന്നത്. രാജ്യത്തുണ്ടാകുന്ന വരള്‍ച്ചയില്‍ ക്ലേശിക്കുന്ന ജനങ്ങള്‍ക്ക് കര്‍ത്താവ് രക്ഷയാണെന്നു പറയുക മാത്രമല്ല, ദൈവമാണ് തന്‍റെ രക്ഷ, താന്‍ അവിടുന്നില്‍ ആശ്രയിക്കും, അവിടുന്നില്‍ സന്തോഷിക്കും.. എന്നു പറയുകയും, രക്ഷയുടെ കിണറ്റില്‍നിന്ന്  സന്തോഷത്തോടെ ജലം കോരിയെടുത്തു കുടിക്കും എന്നു പ്രവാചകന്‍ പറയുമ്പോള്‍ ദൈവത്തിലുള്ള രക്ഷയുടെയും, ദൈവത്തില്‍ അര്‍പ്പിക്കുന്ന ശരണത്തിന്‍റെയും സമ്പൂര്‍ണ്ണതയാണ് നാം മനസ്സിലാക്കേണ്ടത്. ദൈവത്തിന്‍റെ രക്ഷ ഒഴുകുകയാണ്, അത് വഴിഞ്ഞൊഴുകുകയാണ്, നിറഞ്ഞു കവിയുകയാണ്. എന്നിങ്ങനെ പ്രവാചകന്‍ ഉദ്ധരിക്കുമ്പോള്‍ സങ്കീര്‍ത്തന പദങ്ങള്‍പോലെ തന്നെയാണ് പ്രവാചക വാക്യങ്ങളും സ്ഥാപിക്കുന്നത്. ജീവിതത്തിലെ വരള്‍ച്ചുയുടെ നാളുകളില്‍ മനുഷ്യര്‍ ജലത്തിനുവേണ്ടിയെന്നപോലെ ആത്മീയ വളര്‍ച്ചയുടെ നാളുകളില്‍, ദൈവികസാന്നിദ്ധ്യത്തിനായി, ദൈവത്തിന്‍റെ രക്ഷയ്ക്കായി ശരണപ്പെടുന്നൊരു മനുഷ്യന്‍ വികാരമാണ് വരികളില്‍ ഗീതകന്‍ വരച്ചുകാട്ടുന്നത്.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലപിച്ചിരിക്കുന്നത്, ‍ഡാവിനയും സംഘവുമാണ്.

Musical Version of Ps. 27  (stanza 1 with full antiphon)

                              സന്തോഷിക്കുവിന്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍

ഇസ്രായേലിന്‍ നാഥന്‍ എഴുന്നള്ളുന്നു

എഴുന്നള്ളുന്നു, എഴുന്നള്ളുന്നു

നാഥന്‍ മഹത്വത്തോടെഴുന്നള്ളുന്നൂ.

ദൈവമഹത്വമാണെന്നും എന്‍റെ രക്ഷ

ഞാന്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നു

ഒരുനാളും ഞാന്‍ ഭയപ്പെടുകയില്ല

എന്തെന്നാല്‍ എന്‍റെ ബലവും ഗാനവും കര്‍ത്താവാണ്.

കഴിഞ്ഞ പ്രക്ഷേപണത്തില്‍ ആദ്യത്തെ ആറു വരികളുടെ, പദങ്ങളുടെ വ്യാഖ്യാനമാണ് നാം ആരംഭിച്ചത്. അതില്‍ ഒരു പദം മാത്രമേ കഴിഞ്ഞപ്രക്ഷേപണത്തില്‍ മുഴുമിച്ചുള്ളൂ. കര്‍ത്താവ് എന്‍റെ പ്രകാശവും രക്ഷയുമാണ്... എന്ന പദത്തോടെയാണ് സങ്കീര്‍ത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം വിവരിച്ചതാണെങ്കിലും ഓര്‍മ്മ പുതുക്കുവാന്‍, വ്യാഖ്യാനത്തിലേയ്ക്ക് ഒന്നെത്തി നോക്കിക്കൊണ്ട് നമുക്ക് ആദ്യത്തെ ആറു പദങ്ങളുടെ പഠനം തുടരാം.

                  Recitation Ps. 27

                  കര്‍ത്താവ് എന്‍റെ പ്രകാശവും രക്ഷയുമാണ്,

ഞാന്‍ ആരെ ഭയപ്പെടണം?

കര്‍ത്താവ് എന്‍റെ ജീവിതത്തിന്‍റെ കോട്ടായാണ്

ഞാന്‍ ആരെ പേടിക്കണം?

എതിരാളികളും ശത്രുക്കളുമായ ദുഷ്ഠന്മാര്‍

ദുരാരോപണങ്ങളുമായി എന്ന് ആക്രമിക്കുമ്പോള്‍

അവര്‍തന്നെ കാലിടറിവീഴും.

പ്രകാശവും രക്ഷയും.... Light & Salvation എന്ന ഗീതത്തിലെ പ്രയോഗത്തെക്കുറിച്ച് നിരൂപകന്മാര്‍ പറയുന്നത്  സാഹിത്യപരമായ പ്രയോഗമാണിതെന്നാണ്. ഒന്ന് മറ്റൊന്നിനെ പിന്‍തുണയ്ക്കുവാന്‍ പോരുന്ന നാമങ്ങള്‍ ഇങ്ങനെ കൂട്ടിയിണക്കുന്ന രീതി ഹെബ്രായ രീതിയാണ്, അല്ലെങ്കില്‍ കിഴക്കന്‍ സാഹിത്യശൈലിയാണെന്നു പൊതുവെ നമുക്കു പറയാം. എന്തിന്, നാം മലയാളത്തില്‍ തന്നെ പറയാറില്ലെ, ചക്കരയും പീരയുംപോലെ...., അതായത് അത്ര അടുപ്പമാണ് സ്നേഹമാണ് രണ്ടു വ്യക്തികല്‍ തമ്മില്‍ എന്നു വ്യക്തമാക്കുകയാണ്! വിപരീതാത്മകമായ അര്‍ത്ഥം സ്ഫുരിക്കുന്ന ഉദാഹരണം പറയുകയാണെങ്കില്‍.... ജീവിതവഴിയിലെ കല്ലും മുള്ളും...! ഒന്ന് മറ്റൊന്നിനെ പിന്‍തുണയ്ക്കുന്ന രീതിയില്‍ 2 നാമങ്ങള്‍ കൂട്ടിയിണക്കുന്ന സാഹിത്യ സംയോജനത്തിന്‍റെ ശൈലിയിലൂടെ കാര്യം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയാണിവിടെ! സന്ദേശത്തിന് ആക്കം കൊടുക്കുന്ന വിധമാണിതെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ദൈവം സ്രഷ്ടാവും സംരക്ഷകനുമാകയാല്‍, പിന്നെ മറ്റൊന്നിനെക്കുറിച്ചും ഭീതിവേണ്ടെന്നുള്ള ബോധ്യത്തിലും ധൈര്യത്തിലുമാണ് സങ്കീര്‍ത്തകന്‍ പ്രകാശവും രക്ഷയുംഭൗതികതലത്തിലുള്ള പ്രകാശവും, ആത്മീയ തലത്തിലെ രക്ഷയും കൂട്ടിയിണക്കിയിരിക്കുകയാണ്. കാരണം, ദൈവം പ്രകാശമാണ്. വിശ്വപ്രകാശമാണ്. പ്രകാശമായ ദൈവത്തില്‍നിന്നുമാണ് രക്ഷ മനുഷ്യന് ലഭ്യാകുന്നത്.

Musical Version of  Ps. 27

      കര്‍ത്താവുതന്നെയാണെന്നും ജീവരക്ഷ

      രക്ഷയുടെ സ്രോതസ്സില്‍നിന്നും ഞാന്‍ ജലം ശേഖരിക്കും

      കര്‍ത്താവിനെന്നും ഞാന്‍ നന്ദിയര്‍പ്പിക്കും

      അവിടുത്തെ നാമെന്നും നിങ്ങള്‍‍ വിളിച്ചപേക്ഷിക്കുവിന്‍.

രക്ഷനല്കുന്ന ഘടകം പ്രകാശമാണ്. എന്നാല്‍ രക്ഷ ഉതിര്‍ക്കൊള്ളുന്നത് പ്രകാശത്തില്‍നിന്നുമാണ്. കാരണം സങ്കീര്‍ത്തകനെ സംബന്ധിച്ച് ‘പ്രകാശം’ ദൈവം തന്നെയാണ്. എന്നു പറയുമ്പോള്‍ ചിന്തകള്‍ പഴയനിയമത്തിലെ ഉല്പത്തിപ്പുസ്തത്തിന്‍റെ ആദ്യ അദ്ധ്യായത്തിലേയ്ക്കാണ് പോകുന്നത്. എല്ലാം രൂപരഹിതവും ശൂന്യവും അന്ധകാരവ്യാപൃതവുമായ ആദിമാവസ്ഥയിലേയ്ക്ക് ഇതാ... ദൈവം പ്രകാശമായെത്തുന്നു... അവിടുന്നു ആവസിച്ച്,  പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നു.... ഇന്നും അവിടുത്തെ ദിവ്യപ്രഭാപൂരം പ്രപഞ്ചത്തെയും നമ്മുടെ ഭൂമിയെയും മനുഷ്യരെയും  പ്രകാശിപ്പിക്കുന്നു, നയിക്കുന്നു....!!  

“ദൈവത്തിന്‍റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു. എന്നിട്ട് ദൈവം കല്പിച്ചു... പ്രകാശം ഉണ്ടാകട്ടെ! അപ്പോള്‍ പ്രകാശമുണ്ടായി” (ഉല്പത്തി 1, 1-3)..

മനുഷ്യന്‍റെ രക്ഷ ദൈവമാണ്. ദൈവം പ്രകാശവുമാണ്. പിന്നെ സങ്കീര്‍ത്തനം അതിന്‍റെ മൂലകൃതിയില്‍ സാഹിത്യരൂപത്തിലും ഘടനയിലും കവിതയാണെന്ന കാര്യം നാം മറന്നുപോകരുത്. മൂലരൂപത്തില്‍ സങ്കീര്‍ത്തനങ്ങള്‍ ഹെബ്രായ കവിതകളാണെന്ന് എല്ലാവര്‍ക്കും അറിയാം. പരിഭാഷയില്‍ ആശയങ്ങള്‍ ചോര്‍ന്നു പോകാതിരിക്കുവാനുള്ള വ്യഗ്രതയിലും, ഹെബ്രായ കവിതകളുടെ ഘടനയോ ശൈലിയോ എളുപ്പത്തില്‍ മലയാളത്തിലോ, മറ്റു ഭാഷകളിലോ പരിഭാഷചെയ്യുവാനോ, പ്രതിഫലിപ്പിക്കുവാനോ സാധിക്കാത്ത ഘടനയായതിനാല്‍ മിക്കവാറും വിവര്‍ത്തനങ്ങള്‍ ഗദ്യരൂപത്തിലാണ് സങ്കീര്‍ത്തനങ്ങള്‍ പരിഭാഷ ചെയ്തിരിക്കുന്നത് എന്ന വസ്തുത നാം അംഗീകരിക്കേണ്ടിയിരിക്കുന്നു, സമ്മതിക്കേണ്ടിയിരിക്കുന്നു.

Musical Version of  Ps. 27

            കര്‍ത്താവുതന്നെയാണെന്നും ജീവരക്ഷ

            രക്ഷയുടെ സ്രോതസ്സില്‍നിന്നും ഞാന്‍ ജലം ശേഖരിക്കും

കര്‍ത്താവിനെന്നും ഞാന്‍ നന്ദിയര്‍പ്പിക്കും

             അവിടുത്തെ നാമെന്നും നിങ്ങള്‍‍ വിളിച്ചപേക്ഷിക്കുവിന്‍.

ഇനിയും മുന്നോട്ടു പോകുമ്പോള്‍  രണ്ടാമത്തെ വചനം... കര്‍ത്താവ് എന്‍റെ ജീവിതത്തിന്‍റെ കോട്ടയാണ്. എന്നുവച്ചാല്‍ കര്‍ത്താവാണ് എന്‍റെ ജീവശക്തി, എന്‍റെ ആശ്രയം, എന്‍റെ ആശാകേന്ദ്രം എന്നാണ് പരിഭാഷയില്‍ നാം ഉപയോഗിച്ചിരിക്കുന്നത്. Revised Standard version, RSV…  stronghold  എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് .

                                       എതിരാളികളും ശത്രുക്കളുമായ ദുഷ്ഠന്മാര്‍

                                       ദുരാരോപണങ്ങളുമായി എന്ന് ആക്രമിക്കുമ്പോള്‍

                                       ഞാന്‍ ആരെ പേടിക്കണം?

ശത്രുക്കള്‍ എന്ന വാക്ക് ഇസ്രായേലിന്‍റെ അന്നത്തെ ഭരണത്തിന്‍റെ സാഹചര്യത്തില്‍ ദാവീദു രാജാവ് ഉപയോഗിക്കുമ്പോള്‍... തീര്‍ച്ചയായും ശത്രുസൈന്ന്യമാണ് പദങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നത് എന്നുവേണം  മനസ്സിലാക്കുവാന്‍. എന്നാല്‍ ഇന്ന് നാം ശത്രുക്കള്‍ എന്ന പദം ഉപയോഗിക്കുമ്പോള്‍, അത് എന്തുമാകാം, ആരുമാകാം. രോഗങ്ങളോ, ദാരിദ്ര്യമോ, കഷ്ഠതയോ, സാമൂഹ്യാരാഷ്ട്രീയ തലത്തില്‍ നാം അനുഭവിക്കേണ്ടിവരുന്ന ജീവിതക്ലേശങ്ങളോ എന്തുമാകാം –

എന്നു നാം മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ സങ്കീര്‍ത്തകന്‍ സൂചിപ്പിക്കുന്ന ഈ ശത്രു, ശത്രുസൈന്യം മാത്രം ആയിരിക്കണമെന്നില്ല. തിന്മ ഏതു വിധത്തിലും തലപൊക്കാമല്ലോ! അത്, രാഷ്ട്രീയമോ, മാനസികമോ, മനശാസ്ത്രപരമോ, സാമൂഹികമോ മതാത്മകമോ ആകാം. എന്നാല്‍ ദാവീദിന് ഉറപ്പുണ്ട് ശത്രു എന്തുതന്നെയായിരുന്നാലും, ആരുതന്നെയായിരുന്നാലും... തനിക്കാവശ്യം ദൈവത്തിന്‍റെ സഹായമാണ്. ദൈവം തന്‍റെ കൂടെയുണ്ടെങ്കില്‍ പിന്നെ ആരെയും പേടിക്കേണ്ടതില്ലെന്ന്. അത്രയേറെയുള്ള ശരണമാണ് പദങ്ങളില്‍ സങ്കീര്‍ത്തകന്‍ പ്രതിഫലിപ്പിക്കുന്നത്.

                        Musical Version of  Ps. 27

ജനതകളുടെ ഇടയില്‍ കര്‍ത്താവിന്‍റെ പ്രവര്‍ത്തികള്‍

നിങ്ങള്‍ വിളംമ്പരംചെയ്യുവിന്‍

അവിടുത്തെ നാമം ഉത്തമമെന്നു നിങ്ങള്‍ പ്രഘോഷിക്കുവിന്‍

സന്തോഷത്തോടെ അവിടുത്തേയ്ക്കെന്നും

നിങ്ങള്‍ കീര്‍ത്തനം പാടുവിന്‍.

 








All the contents on this site are copyrighted ©.