2017-04-08 13:36:00

നോടോടികള്‍: വിവേചനത്തിനിരകളാകുന്ന ന്യൂനപക്ഷം


യൂറോപ്പില്‍ ജിപ്സികളുടെ, അഥവാ, നാടോടികളുടെ സാന്നിധ്യം നൂറ്റാണ്ടുകള്‍ പഴക്കമാര്‍ന്നതാണെങ്കിലും, ഏറ്റവും കൂടുതല്‍ പാര്‍ശ്വവത്കൃതരും മൗലിക മനുഷ്യാവകാശങ്ങളുടെ തലത്തില്‍ ഏറ്റവും കൂടുതല്‍ വിവേചനം അനുഭവിക്കുന്നവരുമായ ന്യൂനപക്ഷമാണ് അവരെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ  മാനവ സമഗ്രവികസന വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വാ അപ്പിയ ടര്‍ക്സണ്‍.(Peter Kodwo Appiah Turkson)

നാടോടികളുടെ യൂറോപ്പിലെ അവസ്ഥയെ അധികരിച്ച് റോമില്‍ ഹംഗറിയുടെ സ്ഥാനപതികാര്യാലയം സംഘടിപ്പിച്ച ഒരു അന്താരാഷ്ട്രസമ്മേളനത്തില്‍ വെള്ളിയാഴ്ച (07/04/17) സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ വ്യക്തിയും സമൂഹത്തിലെ അംഗമെന്ന നിലയില്‍, സ്വന്തം ഔന്നത്യത്തിനനിവാര്യമായ സാമ്പത്തിക, സാമൂഹ്യ, സാസ്കാരികാവകശങ്ങള്‍ക്ക് അര്‍ഹനാണെന്നും സ്വന്തം വ്യക്തിത്വത്തിന്‍റെ വളര്‍ച്ചയ്ക്ക് സ്വതന്ത്രനായി പ്രവര്‍ത്തിക്കാന്‍ അവകാശമുള്ളവനാണെന്നും സാര്‍വ്വത്രിക മനുഷ്യാവകാശ പത്രിക വ്യക്തമാക്കുന്നത് കര്‍ദ്ദിനാല്‍ ടര്‍ക്സണ്‍ അനുസ്മരിച്ചു.

എ​ന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ നാടോടികള്‍ക്ക് ഈ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥകള്‍ സംജാതമാകാറുണ്ടെന്ന് അദ്ദേഹം പറയുന്നു.

സമൂഹജീവിതത്തില്‍ അവരെയും ഉള്‍ച്ചേര്‍ക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കു വിരല്‍ ചൂണ്ടുന്ന കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ അവരുടെ ഔന്നത്യവും വ്യക്തികള്‍ എന്നനിലയില്‍ അവര്‍ക്കുള്ള സാമൂഹ്യമാനവും അവകാശങ്ങളുടെയും കടമകളുടെയും കാര്യത്തില്‍ അവര്‍ക്കുള്ള സമത്വവും അംഗീകരിക്കപ്പെടേണ്ടതിന്‍റെ അനിവാര്യത ഊന്നിപ്പറയുന്നു.

 








All the contents on this site are copyrighted ©.